
ന്യൂഡൽഹി: സംഘർഷ പശ്ചാത്തലത്തിൽ ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ പരീക്ഷാ കേന്ദ്രങ്ങളിൽ മാർച്ച് ഏഴ് മുതൽ 11വരെ നടത്താനിരുന്ന സി.ബി.എസ്.ഇ 10 ക്ളാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി. നേരത്തെ മാറ്റിവച്ച മാർച്ച് 2, 5, 6 തീയതികളിലെ പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. ഗൾഫ് കേന്ദ്രങ്ങളിലെ പത്താം ക്ളാസ് പരീക്ഷാ ഫല പ്രഖ്യാപനം എങ്ങനയെന്ന് പിന്നീട് അറിയിക്കുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.
അതിനിടെ ഗൾഫ് കേന്ദ്രങ്ങളിൽ ഏഴാം തിയതി ശനിയാഴ്‌ച നടക്കേണ്ട 12-ാം ക്ളാസ് പരീക്ഷകൾ മാറ്റിവച്ചു. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും. മാർച്ച് 9 മുതലുള്ള പരീക്ഷകളുടെ കാര്യം മാർച്ച് 7ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും. വിദ്യാർത്ഥികൾ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |