
ശിവഗിരി : രാജാക്കാട് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് ശിവഗിരി മഠത്തിൽ പ്രധാന വഴിപാടായ മഹാഗുരുപൂജ നടത്തും. ഇടുക്കി ജില്ലയിലെ പ്രധാന യൂണിയനുകളിലൊന്നാണ് രാജാക്കാട് യൂണിയൻ. പ്രസിഡന്റ് എം.ബി. ശ്രീകുമാർ, വൈസ് പ്രസിഡന്റ് ജി.അജയൻ, സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള യൂണിയനിലെ ഭരണസമിതി അംഗങ്ങൾ മഹാഗുരുപൂജയിൽ പങ്കെടുക്കും. വിവിധ ഗുരുദേവ പ്രസ്ഥാനങ്ങളും ക്ഷേത്രങ്ങളും കുടുംബങ്ങളും വ്യക്തികളുമൊക്കെ മഹാഗുരുപൂജ നടത്തുക പതിവാണ്. വിവരങ്ങൾക്ക്: 9447551499
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |