SignIn
Kerala Kaumudi Online
Friday, 22 November 2019 12.55 AM IST

മഴ കനക്കുന്നു,​ 5 ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യത, വിവിധ ജില്ലകളിൽ ഒാറഞ്ച് അലേർട്ട്

heavy-rain

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. ഒക്ടോബർ 20 ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ഒക്ടോബർ 21 ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ , പാലക്കാട് ,മലപ്പുറം,വയനാട് എന്നീ ജില്ലകളിലും ഒക്ടോബർ 22 ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ,മലപ്പുറം, കണ്ണൂർ ,കാസർകോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാതിണമെന്ന് അറിയിച്ചു. ഉരുൾപൊട്ടൽ,​ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാൻ തയ്യാറാകേണ്ടതാണ്.
ഓറഞ്ച് അലേർട് പ്രഖ്യാപിച്ച ജില്ലകളിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

യെല്ലോ അലേർട്ട് പ്രഖാപിച്ച ജില്ലകൾ

2019 ഒക്ടോബർ 20 ന് കൊല്ലം, പത്തനംതിട്ട,കോഴിക്കോട് ,വയനാട് എന്നീ ജില്ലകളിലും

ഒക്ടോബർ 21 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിലും

ഒക്ടോബർ 22 ന് കോഴിക്കോട് ,വയനാട് എന്നീ ജില്ലകളിലും

ഒക്ടോബർ 23 ന് കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർഗോഡ് എന്നീ ജില്ലകളിലും

ഒക്ടോബർ 24 ന് മലപ്പുറം, കോഴിക്കോട്,കണ്ണൂർ,കാസർകോട്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEAVY RAINS, KERALA, ORANGE ALERT, YELLOW ALERT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.