
തിരുവനന്തപുരം: പ്രൊപെയ്ൻ ഗ്യാസിന്റെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതി കുറയുകയും വൻതോതിൽ വില കൂടുന്നതിന്റേയും ഭാഗമായി എല്ലാ ടൈൽസ് നിർമ്മാണ കമ്പനികളും സ്ക്വയർഫീറ്റിന് 6 രൂപ മുതൽ 10 രൂപ വരെ ടൈൽസിന് വില കൂട്ടുമെന്ന് അറിയിച്ചതായി ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്ണു ഭക്തൻ പറഞ്ഞു. വില വർദ്ധനവ് കേരളത്തിലെ കെട്ടിട നിർമ്മാണ രംഗത്തിന് താങ്ങാൻ പറ്റാത്ത രീതിയിൽ എത്തും. ന്യൂ രാജസ്ഥാൻ മാർബിൾസിലെ കജാരിയ, സൊമാനി, ആർ.എ.കെ,വർമോറ, ജോൺസൻ എന്നീ കമ്പനികളുടെ ടൈൽസ് നിലവിലുള്ള സ്റ്റോക്ക് തീരുന്നതുവരെ ഇപ്പോൾ വിറ്റുകൊണ്ടിരിക്കുന്ന വിലയ്ക്ക് തന്നെ എല്ലാ ഉപഭോക്താക്കൾക്കും നൽകുമെന്ന് വിഷ്ണുഭക്തൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |