
തിരുവനന്തപുരം: കഴിഞ്ഞ തവണത്തെ സിവിൽ സർവീസ് പരീക്ഷയിലൂടെ റവന്യൂ സർവീസിലെത്തിയെങ്കിലും വീണ്ടും പരിശ്രമിക്കാനുള്ള മനസാണ് തിരുവനന്തപുരം ആനയറ സ്വദേശിനി ഗോപികയെ ഇത്തവണ 105-ാം റാങ്കിലെത്തിച്ചത്. കഴിഞ്ഞ തവണ 185-ാം റാങ്കായിരുന്നു.
റവന്യൂ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് നാഗ്പൂരിൽ പരിശീലനത്തിനായി എത്തിയപ്പോഴും ഐ.എ.എസ് എന്ന സ്വപ്നം വിട്ടില്ല. മൂന്നാം തവണയാണ് സിവിൽ സർവീസ് പരീക്ഷയെഴുതുന്നത്.കഴിഞ്ഞ തവണത്തേക്കാൾ കൃത്യമായി പഠനം ചിട്ടപ്പെടുത്തി. പരിശീലനത്തിനും പഠനത്തിനും സമയം ക്രമീകരിച്ചു. ഒരു വർഷത്തെ കഠിന പരിശ്രമത്തിനൊടുവിൽ 105-ാം റാങ്കിലെത്തിയതിൽ തികഞ്ഞ സംതൃപ്തിയിലാണ് ഗോപിക. ആനയറ കല്ലുമ്മൂട് ശാന്താ നിവാസിൽ ആർ.എൽ.ഗോപകുമാറിന്റേയും ബിന്ദു എസ്.ആറിന്റേയും മകളാണ്. ദേവിക ബി.സഹോദരി.
സൈന്യത്തിൽ നിന്ന് പിരിഞ്ഞ
സൂര്യയ്ക്ക് 162-ആം റാങ്കിന്റെ തിളക്കം
തിരുവനന്തപുരം: സൈനിക സേവനത്തിലെ ഉൾക്കരുത്തുമായി സിവിൽ സർവീസ് പരീക്ഷ എഴുതിയ സൂര്യ വി.കെ നേടിയത് 162-ാം റാങ്ക്. തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിനിയായ സൂര്യ കരസ്ഥമാക്കിയത് എൻജിനീയറിംഗ്. ലോജിസ്റ്റിക്സ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം. ഇതിനുശേഷം നേവി സർവീസിലേക്ക്.
2011 ൽ കമ്മിഷൻഡ് ഓഫീസറായിട്ടായിരുന്നു നിയമനം. 2021 ൽ കൊച്ചിയില സതേൺ നേവൽ കമാന്റിംഗ് ബേസിൽ നിന്നും വിരമിച്ചു. ഇതിനു ശേഷം സിവിൽ സർവീസെന്ന
സ്വപ്നത്തിലെത്താൻ ശ്രമം തുടങ്ങി. നേവിയിലായിരുന്നതിനാൽ 5 വയസിന്റെ ഇളവ് ലഭിച്ചു. സർവീസിൽ നിന്നും വിരമിച്ചയുടൻ സിവിൽ സർവീസ് പരീക്ഷ എഴുതി. എന്നാൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല. എങ്കിലും പരിശ്രമം തുടർന്നു. അഞ്ചാം തവണ മികച്ച റാങ്ക്.. കോച്ചിംഗിന് പോകാതെ സ്വയം ചിട്ടപ്പെടുത്തിയ രീതിയിലായിരുന്നു പഠനവും തയാറെടുപ്പും. കണ്ണമ്മൂല വിദ്യാധിരാജ റോഡിൽ കൃഷ്ണകൃപയിൽ വി.വിജയകുമാറിന്റേയും എൽ.കൃഷ്ണകുമാരിയുടേയും മകളാണ് സൂര്യ. . സഹോദരി ഇന്ദു ടെക്‌നോപാർക്കിൽ ഐ.ബി.എസിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |