SignIn
Kerala Kaumudi Online
Saturday, 07 March 2026 10.04 AM IST

കാഴ്ചപരിമിതി വഴിമാറി; 109-ാം റാങ്കോടെ അജയ്

Increase Font Size Decrease Font Size Print Page
ajayraj

കുറ്റ്യാടി (കോഴിക്കോട്)​: കാഴ്ചപരിമിധിയെ തോല്പിച്ച് അജയ് ആർ.രാജ് കൈപ്പിടിയിലൊതുക്കിയത് സിവിൽ സർവീസ് പരീക്ഷയിൽ 109-ാം റാങ്ക്. കോഴിക്കോട് തൊട്ടിൽപ്പാലത്ത് നാഗംപാറ നെല്ലോംകുഴി രാജൻ - രാധ ദമ്പതികളുടെ ഇളയ മകനാണ് അജയ്. ഓട്ടോ ഡ്രൈവറാണ് പിതാവ്.

ജന്മനാ കാഴ്ചപരിമിതിയുണ്ട്. കാവിലുംപാറ എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് ഫുൾ.എ പ്ലസോടെ എസ്.എസ്.എൽ.സിയും തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളിൽ നിന്ന് സി.ബി.എസ്.ഇയിൽ ആൾ ഇന്ത്യാ എട്ടാം റാങ്കും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും നേടിയ അജയ് തിരുവനന്തപുരം ലീഡ് ഐ.എ.എസിലായിരുന്നു സിവിൽ സർവീസ് കോച്ചിംഗ്. അഞ്ചുതവണ എഴുതി. കഴിഞ്ഞ വർഷം 730-ാം റാങ്കിലെത്തിയിരുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ അസി. ലക്ചററായി ജോലി നോക്കിയിട്ടുണ്ട്. നിലവിൽ റെയിൽവേയിലാണ്. സഹോദരൻ റിനോജ്.എം.കെ കേരള യൂണിവേഴ്‌സിറ്റിയിൽ അസി.പ്രൊഫസറാണ്.

' വലിയ സന്തോഷമുണ്ട്. ഇത്രയും വലിയൊരു നേട്ടം പ്രതീക്ഷിച്ചിരുന്നില്ല. രക്ഷിതാക്കളും അദ്ധ്യാപകരും സുഹൃത്തുക്കളുമെല്ലാം കൂടെ നിന്നു.

- അജയ് ആർ.രാജ്

നേ​ട്ട​വു​മാ​യി​ ​സി​വിൽ
സ​ർ​വീ​സ് ​അ​ക്കാ​ഡ​മി

തി​രു​വ​ന​ന്ത​പു​രം​:​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷ​യി​ൽ​ ​നേ​ട്ട​വു​മാ​യി​ ​സം​സ്ഥാ​ന​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​അ​ക്കാ​ഡ​മി.​ ​ഇ​വി​ടെ​ ​ര​ജി​സ്റ്റ​ർ​ചെ​യ്ത​ 133​ ​പേ​രി​ൽ​ 47​ ​പേ​ർ​ ​റാ​ങ്ക്പ​ട്ടി​ക​യി​ൽ​ ​ഇ​ടം​ ​നേ​ടി​യ​താ​യി​ ​ഡ​യ​റ​ക്ട​ർ​ ​ഇ​ഷി​താ​ ​റോ​യി​ ​പ​റ​ഞ്ഞു.​ ​ആ​ദ്യ​ 100​ ​റാ​ങ്കു​കാ​രി​ൽ​ ​ര​ണ്ടു​ ​പേ​രും​ 150​ ​ൽ​ ​ഏ​ഴ് ​പേ​രും​ ​ഉ​ൾ​പ്പെ​ട്ടു.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 44​ ​പേ​രാ​യി​രു​ന്നു​ .
,,​സെ​ന്റ​ർ​ ​ഫോ​ർ​ ​ക​ണ്ടി​ന്യൂ​യിം​ഗ് ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​കേ​ര​ള​യു​ടെ​ ​നി​യ​ന്ത്ര​ണ​ത്തി​ൽ​ 2005​ ​മു​ത​ൽ​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​സി​വി​ൽ​ ​സ​ർ​വീ​സ് ​അ​ക്കാ​ഡ​മി​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​വ​രു​ന്നു.​യു​വ​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​സേ​വ​നം​ ​പ​രി​ശീ​ല​ന​ത്തി​ന് ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.​ ​കേ​ര​ള​ത്തി​ലെ​ ​മ​റ്റ് ​പ​രി​ശീ​ല​ന​ ​കേ​ന്ദ്ര​ങ്ങ​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വി​ല​യി​രു​ത്തി,​ ​പോ​രാ​യ്മ​ക​ൾ​ ​പ​രി​ഹ​രി​ച്ച്,​ ​ദേ​ശീ​യ​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ളോ​ടു​ ​കൂ​ടി​യാ​ണ് ​അ​ക്കാ​ഡ​മി​ ​സ്ഥാ​പി​ച്ച​ത്.​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​മേ​ഖ​ല​യി​ലെ​ ​വി​ദ​ഗ്ധ​രു​ടെ​ ​സേ​വ​നം​ ​അ​ക്കാ​ഡ​മി​ക് ​രം​ഗ​ത്ത് ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്.​ ​മി​ക​ച്ച​ ​ലൈ​ബ്ര​റി​ ​സൗ​ക​ര്യ​വും​ ​അ​ക്കാ​ഡ​മി​യു​ടെ​ ​പ്ര​ത്യേ​ക​ത​യാ​ണ്.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​പ്ര​ധാ​ന​ ​കേ​ന്ദ്ര​ത്തെ​ ​കൂ​ടാ​തെ​ ​ഉ​പ​കേ​ന്ദ്ര​ങ്ങ​ളു​മു​ണ്ട്.

നി​യ​മ​ന​ത്തി​ന്
958​ ​പേ​രു​ടെ​ ​പ​ട്ടിക

ന്യൂ​ഡ​ൽ​ഹി​:​ 2025​ലെ​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​ജേ​താ​ക്ക​ളാ​യി​ 958​ ​പേ​രു​ടെ​ ​പ​ട്ടി​ക​യാ​ണ്യു.​പി.​എ​സ്.​സി​ ​ഇ​ന്ന​ലെ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.​ഐ.​എ.​എ​സ്,​ ​ഐ.​പി.​എ​സ്,​ ​ഐ.​എ​ഫ്.​എ​സ്,​ ​കേ​ന്ദ്ര​ത്തി​ലെ​ ​ഗ്രൂ​പ്പ് ​എ,​ ​ഗ്രൂ​പ്പ് ​ബി​ ​സ​ർ​വീ​സു​ക​ളി​ലേ​ക്കാ​ണ് ​നി​യ​മ​നം.
1087​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​ര​ണ്ടു​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ​ ​ഫ​ലം​ ​ത​ട​ഞ്ഞു​വ​ച്ചു.​ 258​ ​പേ​രു​ടെ​ ​റി​സ​ർ​വ് ​ലി​സ്റ്റും​ 348​ ​പേ​രു​ടെ​ ​പ്രൊ​വി​ഷ​ണ​ൽ​ ​ലി​സ്റ്റും​ ​ത​യ്യാ​റാ​ക്കി.
റാ​ങ്ക് ​പ​ട്ടി​ക​ ​u​p​s​c.​g​o​v.​i​n,​ ​u​p​s​c​o​n​l​i​n​e.​n​i​c.​i​n​ ​വെ​ബ്സൈ​റ്റു​ക​ളി​ൽ​ ​ല​ഭ്യ​മാ​ണ്.​ 2025​ ​മേ​യ് 25​നാ​യി​രു​ന്നു​ ​പ്രി​ലി​മി​ന​റി​ ​പ​രീ​ക്ഷ.​ ​മെ​യി​ൻ​ ​പ​രീ​ക്ഷ​ ​ആ​ഗ​സ്റ്റ് 22​ ​മു​ത​ൽ​ 31​ ​വ​രെ​യാ​യി​രു​ന്നു.​ ​ഇ​ന്റ​ർ​വ്യൂ​ 2026​ ​ഫെ​ബ്രു​വ​രി​ 27​ന് ​അ​വ​സാ​നി​ച്ചു.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ​ ​സം​ശ​യ​നി​വാ​ര​ണ​ത്തി​ന് ​ഡ​ൽ​ഹി​യി​ലെ​ ​യു.​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ത്ത് ​പ്ര​ത്യേ​ക​ ​കൗ​ണ്ട​ർ​ ​തു​റ​ന്നു.​ ​ഫോ​ൺ​:​ 011​-​ 23385271,​ 011​-​ 23381125,​ 011​-​ 23098543.

1.​ജ​ന​റ​ൽ​ ​-​ 317
2.​ഒ.​ബി.​സി​ ​-​ 306
3.​എ​സ്.​സി​ ​-​ 158
4.​ഇ.​ഡ​ബ്ല്യു.​എ​സ്-​ 104
5.​എ​സ്.​ടി​ ​-​ 73

TAGS: CIVIL SERVICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.