SignIn
Kerala Kaumudi Online
Saturday, 07 March 2026 12.01 PM IST

പന്മന ആശ്രമ തീർത്ഥാടനം എട്ടു മുതൽ

Increase Font Size Decrease Font Size Print Page
a

പന്മന: മഹാഗുരു ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ 102- മത് മഹാസമാധിവാർഷികത്തോടനുബന്ധിച്ച് പന്മന ആശ്രമ തീർത്ഥാടന മഹാമഹം- സമാരംഭസഭ കേന്ദ്രമന്ത്രി ശോഭ കരന്ദലജെ എട്ടിന് രാവിലെ 10.30 ന് പന്മന ആശ്രമത്തിൽ ഉദ്ഘാടനം ചെയ്യും. വാഴൂർ തീർത്ഥ പാദാശ്രമം മഠാധിപതി ബ്രഹ്മശ്രീ സ്വാമി പ്രജ്ഞാനാനന്ദതീർത്ഥ പാദർ അദ്ധ്യക്ഷനാവും. പന്മന ആശ്രമം മഠാധിപതി സ്വാമി കൃഷ്ണമയാനന്ദതീർത്ഥപാദർ സ്വാഗതവും പന്മന ആശ്രമം ആചാര്യൻ സ്വാമി നിത്യ സ്വരൂപാനന്ദ തീർത്ഥാടന സന്ദേശവും നൽകും. കേരളപുരം ആനന്ദധാം ആശ്രമം മഠാധിപതി സ്വാമി ബോധേന്ദ്രതീർത്ഥ മുഖ്യപ്രഭാഷണം നടത്തും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ വിശിഷ്ടാതിഥിയാകും. മുൻ മന്ത്രി ഷിബു ബേബി ജോൺ,ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ,ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് എന്നിവർ സംസാരിക്കും. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 102- മത് മഹാസമാധിവാർഷികം ഏപ്രിൽ 19 ന് നടത്തുമെന്നും ശ്രീ ബാലഭട്ടാരകേശ്വരാശ്രമ സമിതി (ട്രസ്റ്റ് ) പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള,ജനറൽ സെക്രട്ടറി എ.ആർ. ഗിരീഷ് കുമാർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

TAGS: CHATTAMBISWAMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.