SignIn
Kerala Kaumudi Online
Sunday, 08 March 2026 4.21 AM IST

സ്വപ്നസാഫല്യം വിരമിക്കൽ പ്രായത്തിൽ; പ്രൊഫസർ പദവിയിൽ ഷൈന ജോർജ്

Increase Font Size Decrease Font Size Print Page
shina
ഷൈന

തൃശൂർ: കുഞ്ഞുനാളിലെ അദ്ധ്യാപികയാകണമെന്ന മോഹം വിരമിക്കുന്ന പ്രായത്തോടടുത്തപ്പോൾ പൂവണിയുന്നതിന്റെ സന്തോഷത്തിലാണ് പ്രമുഖ വനിതാ സംരംഭകയും സംരംഭകത്വ പരിശീലകയും ചാലക്കുടി ഫാഷൻ പോയിന്റ് അക്കാഡമി മാനേജിംഗ് ഡയറക്ടറുമായ ഷൈന ജോർജ്. ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിൽ (ഓട്ടോണമസ്) 'പ്രൊഫസർ ഇൻ പ്രാക്ടീസ്' എന്ന പദവിയിലേക്കാണ് നിയമനം.വനിതാ ദിനത്തിലാണ് ഈ അപൂർവ നേട്ടം അവരെ തേടിയെത്തിയത്. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഐറിനാണ് നിയമനം നൽകിയത്.
പത്തു വർഷത്തിലേറെ പരിചയസമ്പത്തും വിദ്യാഭ്യാസ യോഗ്യതയുമുള്ള വിദഗ്ധരെ പ്രായപരിധി പരിഗണിക്കാതെ നിയമിക്കാൻ ഓട്ടോണമസ് കോളജുകൾക്ക് അധികാരമുണ്ട്. ഈ രംഗത്ത് ഷൈന ജോർജിനുള്ള 25 വർഷത്തെ പരിചയസമ്പത്ത് ഫാഷൻ ഡിസൈനിംഗ്, നൈപുണ്യ വികസന കോഴ്‌സുകൾ എന്നിവ പ്രയോജനപ്പെടുത്താനാണ് കോളജ് അധികൃതരുടെ തീരുമാനം. ചാലക്കുടി സെൻട്രൽ ഫാൻസി സ്റ്റോർ ഉടമ എം.എ. ജോർജിന്റെ ഭാര്യയാണ്. മക്കൾ : ആഗ്‌നൽ, ആൽബിയ, അഡ്വ. ഏയ്ഞ്ചൽ മേരി. മരുമക്കൾ: ദിവ്യ, മെൽവിൻ ചിറമ്മൽ.


പദവികൾ

കേരള ഗവൺമെന്റ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ പ്രൈവറ്റ് മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗിന്റെ തൃശൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമാണ്. ആയിരത്തിലേറെ അംഗങ്ങളുള്ള തൃശൂരിലെ അക്വാറ്റിക് ക്ലബ്ബ് നാളെ ഉച്ചയ്ക്കുശേഷം 3.30 ന് ഒരുക്കുന്ന വനിതാദിനാഘോഷത്തിൽ ഷൈന ജോർജിനെ ആദരിക്കും.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.