
കൊച്ചി: വന്ദേഭാരത് ട്രെയിനിനുനേരെ കല്ലേറ്. ഇന്നലെ രാത്രി എട്ടിനും ഒൻപതിനും ഇടയിലായിരുന്നു ആക്രമണം. അങ്കമാലി - ആലുവ ഭാഗത്തുവച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ഗ്ലാസിന് കേടുപാട് സംഭവിച്ചു. എന്നാൽ യാത്രക്കാർക്ക് ആർക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല. സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച് പ്രതികൾക്കായി റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |