
കൊച്ചി: ഗ്രാഫീനും മറ്റ് ദ്വിമാനവസ്തുക്കളുമായി ബന്ധപ്പെട്ട പുതിയ ഗവേഷണങ്ങളും സാങ്കേതികവിദ്യകളും ചർച്ച ചെയ്യുന്ന ‘ഗ്രാഫിൻ ഇന്ത്യ’ പ്രദർശനം ഇന്നു മുതൽ 12 വരെ കൊച്ചിയിൽ നടക്കും. നോബൽ ജേതാവും സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫംഗ്ഷണൽ ഇന്റലിജന്റ് മെറ്റീരിയൽസിന്റെ ഡയറക്ടറുമായ പ്രൊഫ. കോസ്റ്റ്യ നോവോസെലോവ് ഉദ്ഘാടനം ചെയ്യും.
കേന്ദ്ര ഇലക്ട്രോണിക്സ്-ഐ.ടി അഡീഷണൽ സെക്രട്ടറി അമിതേഷ് കുമാർ സിൻഹ, സെന്റർ ഫോർ മെറ്റീരിയൽസ് ഇലക്ട്രോണിക്സ് ടെക്നോളജി (സി-മെറ്റ്) ഡയറക്ടർ ജനറൽ ഡോ. ആർ. രതീഷ്; കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയ റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് ഗ്രൂപ്പ് കോ ഓർഡിനേറ്റർ സുനിത വർമ തുടങ്ങിയവർ പങ്കെടുക്കും. ഗ്രാഫീൻ നയം പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
