SignIn
Kerala Kaumudi Online
Wednesday, 11 March 2026 12.26 AM IST

ഗണേശ് കുമാർ വിവാദം: മുഖ്യമന്ത്രിയുടെ മകൾക്കും ശ്രീലേഖയ്ക്കുമെതിരെ ഡിജിപിക്ക് പരാതി

Increase Font Size Decrease Font Size Print Page
ganesh-kumar

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേശ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും മുൻ ഡിജിപിയും ബി ജെ പി നേതാവുമായ ആർ ശ്രീലേഖക്കുമെതിരെ ഡിജിപിക്ക് പരാതി. യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്. ഗുരുതരമായ കു​റ്റം അറിഞ്ഞിട്ടും ഇരുവരും അത് മറച്ചുവച്ചെന്നാണ് ആരോപിക്കുന്നത്. ഗണേശിന്റെ ഭാഗത്തുനിന്നുണ്ടായ മോശം കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ മകളോടും ആർ ശ്രീലേഖയോടും പറഞ്ഞിരുന്നുവെന്ന് ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദു മേനാേൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് പരാതി നൽകിയത്.

സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പേര് അഡ്ജസ്​റ്റ്‌മെന്റ് വകുപ്പ് എന്നാക്കണമെന്നും ഗണേശ് കുമാറിനെതിരെ ഭാര്യ തന്നെ പരാതി പറഞ്ഞിട്ടും നടപടി ഇല്ലെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളും ബിജെപി നേതാവ് ശ്രീലേഖയും കാര്യങ്ങൾ അറിഞ്ഞിട്ടും നടപടി ഉണ്ടായില്ല. വീണയും ശ്രീലേഖയും കു​റ്റകൃത്യത്തിന് കൂട്ട് നിന്നുവെന്നും ബിനു ചുള്ളിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച വിവാദ ആരോപണങ്ങളിൽ രാജിവയ്ക്കേണ്ടെന്നാണ് ഗണേശിന്റെ തീരുമാനം. ഗണേശ് കുമാർ ബിന്ദുവിനെ വിളിച്ച് ക്ഷമാപണം നടത്തി. ഇന്നലെ തന്റെ സഹോദരിയോട് സംസാരിച്ചെന്നും മാപ്പ് പറഞ്ഞെന്നും ബിന്ദു വ്യക്തമാക്കി.

'ഞാൻ ഇന്നലെ ഫോൺ എടുക്കാത്തതിനാൽ ഗണേശ് എന്റെ സഹോദരിയോട് സംസാരിച്ചു. തെറ്റ് പറ്റിപ്പോയിയെന്ന് പറഞ്ഞ് ക്ഷമാപണം നടത്തി. എനിക്ക് നിയമപരമായി പോകണമെന്നില്ല. ഞാൻ ഇന്നലെ നടത്തിയത് വെെകാരിക പ്രതികരണമാണ്. ഇത്രയും വർഷത്തിനിടെ നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ബന്ധം ഉപേക്ഷിച്ച് പോകുന്നില്ല. എല്ലാവർക്കും തെറ്റ് പറ്റും. മന്ത്രിയായത് കൊണ്ട് അത് ലോകം മുഴുവൻ അറിഞ്ഞു. മന്ത്രി ഇതിന് സമൂഹത്തോട് ക്ഷമാപണം ചോദിക്കേണ്ട ആവശ്യമില്ല. എന്നോട് ചോദിച്ചാൽ മതിയല്ലോ? ഇനി ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച വേണ്ട. എല്ലാവരോടും ഞാൻ അതാണ് ആവശ്യപ്പെടുന്നത്'- ബിന്ദു വ്യക്തമാക്കി.

കെ ബി ഗണേശ് കുമാറിനെ വാളകത്തെ കുടുംബ വീട്ടിൽ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടെന്നും തനിക്കുനേരെ മന്ത്രിയുടെ ജീവനക്കാർ ബലപ്രയോഗം നടത്തിയെന്നുമാണ് കഴിഞ്ഞദിവസം ഭാര്യ ബിന്ദുമേനോൻ വെളിപ്പെടുത്തിയത്. സഹായത്തിന് പൊലീസിനെ വിളിച്ചിട്ടും സംരക്ഷണം കിട്ടിയില്ലെന്നും ബിന്ദു ആരോപിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി. ബലപ്രയോഗത്തിലൂടെ ഫോൺ പിടിച്ചുവാങ്ങാൻ സ്റ്റാഫ് ശ്രമിച്ചു. ജീവൻ അപകടത്തിലാവുമെന്ന് തോന്നിയപ്പോൾ, സഹോദര ഭാര്യയും മുൻ ഡി.ജി.പിയും തലസ്ഥാനത്തെ കൗൺസിലറുമായ ആർ.ശ്രീലേഖയെ ഫോണിൽവിളിച്ച് വിവരമറിയിച്ചെന്നും ബിന്ദു വെളിപ്പെടുത്തിയിരുന്നു.

TAGS: GANESH KUMAR, CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.