
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 മാർച്ച് 11 1201 കുംഭം 27 ബുധനാഴ്ച . (38 നാഴിക 25 വിനാഴിക വരെ കേട്ട ശേഷം മൂലം നക്ഷത്രം)
(ഷഷ്ഠി തിഥി 54 നാഴിക 14 വിനാഴിക വരെ) (രാഹുകാലം 12.30 മണി മുതൽ 1 മണി വരെ)
അശ്വതി: അശുഭകർമ്മങ്ങളിൽ പങ്കെടുക്കേണ്ടി വരും. സഹോദരന്മാരുമായി സ്വത്ത് തർക്കം, അപകട സാദ്ധ്യത,ജോലി ലാഭം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും.
ഭരണി: രാഷ്ട്രീയ രംഗത്ത് പൊതുജന രോഷത്തെ നേരിടേണ്ടി വരും, സ്ത്രീകൾ മൂലം മാനഹാനിക്ക് ഇടയായേക്കാം,പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കണം.
കാർത്തിക: കുടുംബത്തിൽ സമാധാനം നഷ്ടപ്പെടും, വീടുവിട്ട് നിൽക്കേണ്ടതായ അവസരങ്ങൾ വന്നുചേരും. പല വിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, രഹസ്യ ജീവിതം.
രോഹിണി: തൊഴിൽരംഗത്ത് പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം, സഹോദരരുമായി കലഹം, ആദായത്തിൽ കുറവ് അനുഭവത്തിൽ വരും.
മകയിരം:സുഹൃത്തുക്കളെ കൊണ്ട് ഉപകാരങ്ങൾ, വിലപ്പെട്ട രേഖകൾ നഷ്ട്ടപ്പെടാം, ലഹരികളോട് താൽപര്യം വർദ്ധിക്കും.
തിരുവാതിര: സാമ്പത്തികമായി നേട്ടം, വിദേശവാസം ഗുണം ചെയ്യും, പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും.
പുണർതം: സഹോദര ഗുണം, യാത്രയിൽ നേട്ടം, ആഗ്രഹ സാഫല്ല്യം നേടും, സംതൃപ്തിയുണ്ടാകും.
പൂയം: ശമ്പളവർദ്ധനയുണ്ടാകും, സർക്കാർ അംഗീകാരവും ലഭിക്കും, സുഹൃദ് ബന്ധങ്ങൾക്ക് പ്രാമുഖ്യം കൊടുക്കും.
ആയില്യം: പരീക്ഷണങ്ങളിൽ വിജയിച്ച് ജീവിത വിജയം നേടാൻ സാധിക്കും,കുടുംബ സമേതമുള്ള തീർത്ഥയാത്രകൾ ഉല്ലാസ യാത്രകൾ.
മകം: ഔദ്യോഗിക രംഗത്ത് പുതിയ ചുമതലകൾ കൈവരും, വിദേശയാത്രാ പരിശ്രമങ്ങൾ സഫലീകൃതമാകും, എല്ലാരംഗത്തും അഭിവൃദ്ധി.
പൂരം: മനസിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ സഫലീകൃതമാകും, സഹോദര സഹായം, പ്രശസ്‌തരുമായി ഇടപെടാൻ അവസരം ലഭിക്കും.
ഉത്രം: ബിസിനസിൽ ധനനഷ്ടമുണ്ടാകാതെ സൂക്ഷിക്കണം. പ്രധാനപ്പെട്ട മംഗള കർമ്മങ്ങളിൽ പ്രമുഖ സ്ഥാനം ലഭിക്കാൻ യോഗം.
അത്തം: അവിവാഹിതർക്ക് വിവാഹാലോചന പുരോഗമിക്കും, തൊഴിൽ മേഖലയിൽ സാമ്പത്തിക ചെലവ്. ബന്ധുദോഷം, ദാമ്പത്യ സുഖക്കുറവ്.
ചിത്തിര: ലഹരി ഉപയോഗം ഒഴിവാക്കുക, വ്യവഹാര പരാജയം, കലഹം, പ്രാർഥനക്ക് ഫലം കിട്ടും, ഉപകാര സ്മരണ കാണിക്കും.
ചോതി: തൊഴിൽ മേഖല ഉഷാറാകും, സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കും, മന:പ്രയാസങ്ങൾ വർദ്ധിക്കും, സ്ത്രീകൾമൂലം അധിക ചെലവ്.
വിശാഖം: സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം. ആരോഗ്യസ്ഥിതി അപ്രതീക്ഷിതമായി വഷളാകും. തൊഴിൽ സംബന്ധമായ കേസുകളിൽ അനുകൂല തീരുമാനമുണ്ടാകും.
അനിഴം: അനുകൂലമായ രീതിയിൽ ജോലിയിൽ മാറ്റം, ബന്ധുജനങ്ങളിൽ നിന്ന് സഹായം ലഭിക്കും, വാഹന സംബന്ധമായ അപകട ദുരിതങ്ങൾ.
കേട്ട: യാത്രയിൽ നേട്ടം, പുതിയ വാഹനം വാങ്ങാൻ അനുകൂലമായ സമയം. മുതിർന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാൻ.
മൂലം: ബുദ്ധിപരമായി കാര്യങ്ങൾ നിർവ്വഹിക്കും,ആത്മീയ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും, വിദേശവാസം ഗുണം ചെയ്യും.
പൂരാടം: കുടുംബസമാധാനം തിരികെ കിട്ടും, തൊഴിൽ മേഖലയിൽ പ്രശ്‌നങ്ങൾ കുറയും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ.
ഉത്രാടം: വിനോദസഞ്ചാരം, ഇഷ്ട ഭക്ഷണ ലഭ്യത. അന്യരെ സഹായിക്കാൻ ഉള്ള മനസ്സുണ്ടാകും. യാത്ര വേണ്ടി വരും.
തിരുവോണം: പണമിടപാട് രംഗത്ത് മേന്മ, ഗുണാനുഭവങ്ങൾ, സഹോദര ഗുണം, സാമ്പത്തിക നേട്ടത്തിന് വഴിയുണ്ടാകും.
അവിട്ടം: തർക്കങ്ങൾ പരിഹരിക്കും,സന്താന ഗുണം, ദേവാലയദർശന യോഗം. എല്ലാകാര്യത്തിലും അഭിവൃദ്ധിയും മുന്നേറ്റവും പ്രകടമാകും.
ചതയം: പുത്രസൗഖ്യം, അധികാര പ്രാപ്തി, ഭാഗ്യവർദ്ധന, കുടുംബസുഖം, കർമ്മരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതായി വരും.
പൂരുരുട്ടാതി: കുടുംബപരമായി ഗുണം, ഭൂമി,വാഹനം ക്രയവിക്രയം നടക്കും, ശുഭാപ്തിവിശ്വാസം,മനസ്സുഖം എന്നിവ ലഭിക്കും.
ഉത്തൃട്ടാതി: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പരിശ്രമത്തിൽ വിജയിക്കും, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും.
രേവതി: പൂർവികധനം അനുഭവത്തിൽ വരും ,ജോലി ലഭ്യത, മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്കു അർഹനാകും, സന്താനസുഖം,മാതൃഗുണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |