SignIn
Kerala Kaumudi Online
Thursday, 12 March 2026 3.39 AM IST

ഇൻഡെൽ മണിക്ക് മികച്ച റേറ്റിംഗ്

Increase Font Size Decrease Font Size Print Page
indel-money

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇൻഡെൽ മണിക്ക് ഇന്ത്യ റേറ്റിംഗ്സിന്റെ 'ഇൻഡ് എ മൈനസ്' റേറ്റിംഗ് ലഭിച്ചു. ഇൻഡെൽ മണിയുടെ 300 കോടി രൂപയുടെ നോൺ കൺവർട്ടബിൾ കടപ്പത്രങ്ങൾക്കും (എൻ.സി.ഡി) , 100 കോടി രൂപയുടെ ബാങ്ക് വായ്പ സൗകര്യങ്ങൾക്കുമാണ് പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഇന്ത്യ റേറ്റിംഗ്‌സ് ആൻഡ് റിസർച്ച് മികച്ച റേറ്റിംഗ് നൽകിയത്.
ആവശ്യമായ മൂലധനത്തിന്റെയും പരിചയ സമ്പന്നരായ മാനേജ്‌മെന്റിന്റെയും പിന്തുണയോടെ ഇൻഡെൽ മണി സുസ്ഥിര വളർച്ചയും ശക്തമായ ലാഭവും മെച്ചപ്പെട്ട ആസ്തി ഗുണ നിലവാരവും വർദ്ധിച്ച പ്രവർത്തനക്ഷമതയും കൈവരിച്ചതാണ് നേട്ടമായതെന്ന് ഇന്ത്യ റേറ്റിംഗ്‌സ് അധികൃതർ അറിയിച്ചു. ഇന്ത്യ റേറ്റിംഗ്‌സിന്റെ 'ഇൻഡ് എ മൈനസ്' റേറ്റിംഗ് ലഭിച്ചതിൽ സന്തുഷ്ടരാണെന്നും ബിസിനസ് മോഡലിന്റെ കരുത്താണിതെന്നും ഇൻഡെൽ മണി എക്‌സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഉമേഷ് മോഹനൻ പറഞ്ഞു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.