
തിരുവനന്തപുരം: കാലാവധി അവസാനിക്കാൻ ഒന്നര മാസം മാത്രം ബാക്കി നിൽക്കെ, പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം നിലച്ചു. ഇതുവരെ
1,814 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. അതിൽ 270 എണ്ണം എൻ.ജെ.ഡി.യായതിനാൽ 1,544 പുതിയ ഒഴിവുകൾ മാത്രമാണ് ഏഴ് ബറ്റാലിയനുകളിലേക്കായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ റാങ്ക്പട്ടികയിൽ നിന്ന് 2,623 പേർക്ക് നിയമന ശുപാർശ ലഭിച്ച സ്ഥാനത്താണിത്.
കെ.എ.പി II (തൃശ്ശൂർ) ബറ്റാലിയനിൽ 211 പേർക്ക് മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽനിന്ന് 454 പേർക്ക് നിയമനശുപാർശ ലഭിച്ചിരുന്നു..എം.എസ്.പി. (മലപ്പുറം) ബറ്റാലിയനിൽ നിന്ന് 286 പേർക്ക് നിയമനഹശുപാർശ ലഭിച്ചു. കഴിഞ്ഞ ലിസ്റ്റിൽനിന്ന് ഈ ബറ്റാലിയനിൽ 495 പേർക്ക് . തിരുവനന്തപുരം (എസ്.എ.പി.) ബറ്റാലിയനിലേക്ക് 245 പേർക്കും ഇടുക്കി ആസ്ഥാനമായ അഞ്ചാം ബറ്റാലിയനിൽ 233 പേർക്കുമാണ് നിയമന ശുപാർശ ലഭിച്ചത്. കഴിഞ്ഞ ലിസ്റ്റിനേക്കാൾ ഇത് വളരെ കുറവാണ്.
കെ.എ.പി. I (എറണാകുളം) ബറ്റാലിയനിൽ 230 പേർക്ക് നിയമന ശുപാർശ ലഭിച്ചു. മുൻ റാങ്ക്‌ലിസ്റ്റിനെക്കാൾ 39 എണ്ണം കുറവ്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് 461 പേർക്ക് നിയമന ശുപാർശ ലഭിച്ച കെ.എ.പി.-4 (കാസർകോട്) ബറ്റാലിയനിൽ 291 നിയമനശുപാർശയ്ണ് ഇക്കുറി ഉണ്ടായത്.പത്തനംതിട്ട ആസ്ഥാനമായ മൂന്നാം ബറ്റാലിയനിലാണ് ഏറ്റവും കൂടുതൽ നിയമന ശുപാർശ നടന്നത്_ 318.
2025-26 ൽ 1209 റിട്ടയർമെന്റ് വേക്കൻസി ഉണ്ടാകാനിരിക്കെ , അതിൽനിന്ന് 154 ഒഴിവുകൾ ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിംഗിലേക്ക് മാറ്റിയിരുന്നു. ആശ്രിത നിയമനത്തിന് പരിധി കവിഞ്ഞും ഒഴിവുകൾ മാറ്റിവയ്ക്കുന്നുവെന്നും പരാതിയുണ്ട്. ഇതിലൂടെ തങ്ങൾക്ക് ലഭിക്കേണ്ട നിരവധി ഒഴിവുകൾ നഷ്ടപ്പെടുന്നതായാണ് പരാതി. ഏഴ് ബറ്റാലിയനിലായി 3109 പേരാണ് റാങ്ക് ലിസ്റ്റിലുള്ളത് . കഴിഞ്ഞ റാങ്ക് പട്ടികയിൽ 6635 പേരുണ്ടായിരുന്നത് ഇക്കുറി
പകുതിയിൽ താഴെയായി ചുരുക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |