
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ സ്ഥിരം ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി (സി.എം.ഡി) പ്രമോജ് ശങ്കറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ത്യൻ ഓർഡനൻസ് ഫാക്ടറി സർവീസ് ഉദ്യോഗസ്ഥനായ പ്രമോജ് ശങ്കറിനെ കെ.എസ്.ആർ.ടി.സി സേവനത്തിലേക്ക് സ്ഥിരമായി ഉൾക്കൊള്ളിച്ചാണ് സി.എം.ഡിയാക്കിയത്. തിരുവനന്തപുരം വെമ്പായം സ്വദേശിയാണ്. 2024 ഫെബ്രുവരി മുതൽ എം.ഡിയുടെ ചുമതല വഹിക്കുകയാണ്. പ്രതിരോധ വകുപ്പിൽ നിന്ന് 2023ൽ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി ഡെപ്യൂട്ടേഷനിലെത്തി. വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി യൂണിറ്റിലെ ആദ്യത്തെ ഇൻസ്‌പെക്ടർ ഇൻ ചാർജായിരുന്ന പരമേശ്വരൻ പിള്ളയുടെ മകനാണ് പ്രമോജ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |