
കോഴിക്കോട്: റോഡിൽ പരന്നൊഴുകിയ ടാറിൽ കുടുങ്ങി തെരുവുനായ്‌ക്കൾ. കോഴിക്കോട് പന്തീരങ്കാവിൽ പൂളേങ്കര മണക്കടവ് കട്ട കമ്പനിക്ക് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം.
റോഡ് പണിക്കിറക്കിയ ടാർ റോഡിലേക്ക് പരന്നൊഴുകുകയായിരുന്നു. ഒമ്പത് തെരുവുനായ്‌ക്കളാണ് ടാറിൽ കുടുങ്ങിയത്. നടക്കാനാകാതെ ടാറിൽ ഒട്ടിപ്പിടിച്ച് റോഡിൽ വീണുകിടക്കുകയായിരുന്നു തെരുവുനായ്‌ക്കൾ. വിവരമറിഞ്ഞ് വോളണ്ടിയർമാർ സ്ഥലത്തെത്തി ഇവയെ രക്ഷപ്പെടുത്തി. ശരീരത്തിൽ പൂർണമായും ടാർ നിറഞ്ഞതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |