SignIn
Kerala Kaumudi Online
Thursday, 12 March 2026 7.51 AM IST

സഞ്ജു സാംസണ് എത്ര കോടി രൂപ കിട്ടും? മിന്നും പ്രകടനത്തിന് പിന്നാലെ പോക്കറ്റ് നിറയും

Increase Font Size Decrease Font Size Print Page
sanju-samson

തിരുവനന്തപുരം: ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ സന്തോഷം ഇരട്ടിയാക്കിക്കൊണ്ടാണ് മലയാളി താരം സഞ്ജു സാംസണ്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരത്തിന് അര്‍ഹനായത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പ്ലേയിംഗ് ഇലവനില്‍ പോലും സ്ഥാനമില്ലായിരുന്ന ഒരാള്‍ കിരീട നേട്ടത്തിന് മുഖ്യ പങ്ക് വഹിച്ചത് തിരിച്ചുവരവിന്റെ കൂടി കഥയായിരുന്നു. രാജ്യത്തെ മുഴുവന്‍ ക്രിക്കറ്റ് പ്രേമികളുടെയും ആവേശമായി മാറാനും തിരുവനന്തപുരത്തുകാരന് കഴിഞ്ഞു.

ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ പ്രത്യേക പാരിതോഷികവും പ്രഖ്യാപിച്ചു. ടീമിന് 131 കോടി രൂപയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മിന്നും പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണ് വലിയ സമ്മാനത്തുകയാണ് കിട്ടാന്‍ പോകുന്നത്. ബിസിസിഐ പ്രഖ്യാപിച്ച 131 കോടിയില്‍ സ്‌ക്വാഡിലെ 15 താരങ്ങള്‍ക്കായി 90 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. അതായത് ഓരോ താരത്തിനും ആറ് കോടി രൂപ വീതം ലഭിക്കും.

ബാക്കിയുള്ള 41 കോടി രൂപയാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ള സപ്പോര്‍ട്ട് സ്റ്റാഫിന് ലഭിക്കാന്‍ പോകുന്നത്. കഴിഞ്ഞ തവണ വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടന്ന ലോകകപ്പ് വിജയിച്ചപ്പോള്‍ 125 കോടി രൂപയാണ് ബിസിസിഐ ഇന്ത്യന്‍ ടീമിന് സമ്മാനമായി നല്‍കിയത്. ഈ മാസം ഡല്‍ഹിയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ വച്ച് കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ ആദരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ടീമിന് പുറമേ വനിതാ ലോകകപ്പ് വിജയികളായ ഇന്ത്യന്‍ ടീം, അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം എന്നിവരേയും ആദരിക്കും.

TAGS: NEWS 360, SPORTS, SPORTS, SANJU SAMSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.