
കൊച്ചി: ശബരിമലയിലെ ശുചീകരണത്തിന് തൊഴിലാളികളെ നിയോഗിച്ചതിൽ ശബരിമല സാനിട്ടേഷൻ സൊസൈറ്റിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകാനുള്ള കുടിശിക 5.64 കോടി. ഈ സാഹചര്യത്തിൽ മീനമാസ പൂജ മുതൽ തൊഴിലാളികളെ നിയോഗിക്കില്ലെന്നറിയിച്ച് സൊസൈറ്റി ചെയർപേഴ്സണായ പത്തനംതിട്ട ജില്ലാ കളക്ടർ ബോർഡിന് കത്തയച്ചതായി അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചു.
കടുത്ത അതൃപ്തിയറിയിച്ച ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഇതിന്റെ കാരണവും പരിഹാര നടപടികളും അറിയിക്കാൻ സർക്കാരിനോടും ബോർഡിനോടും നിർദ്ദേശിച്ചു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കും.
ശുചീകരണത്തൊഴിലാളികളുടെ കൂലി 650 രൂപയിൽ നിന്ന് 750 രൂപയായി വർദ്ധിപ്പിച്ചിരുന്നു. മാസം 1200 രൂപ യാത്രാബത്തയുമുണ്ട്. ഇതിൽ 2024-25 വർഷം മുതൽ കുടിശികയുണ്ട്. കഴിഞ്ഞ സെപ്തംബർ മുതൽ സേവനം നിറുത്തുമെന്ന് സൊസൈറ്റി അറിയിച്ചെങ്കിലും അയ്യപ്പസംഗമവും രാഷ്ട്രപതിയുടെ സന്ദർശനവും മുൻനിറുത്തി തുടരുകയായിരുന്നു. ആയിരത്തോളം ശുചീകരണത്തൊഴിലാളികളെയാണ് വിന്യസിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |