
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി, ത്വക്ക് രോഗ ചികിത്സയ്ക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പോകാൻ അനുമതി തേടി നൽകിയ ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്. മോഹിത് തള്ളി.
പങ്കജിനെ നേരിട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു.മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്മാർട്ട് ക്രിയേഷൻസിന്റെ അക്കൗണ്ട് മരവിപ്പിച്ചത് പിൻവവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പങ്കജ് ഭണ്ഡാരി നൽകിയ അപേക്ഷ ഉപാധികളോടെ കോടതി അനുവദിച്ചു. ജി.എസ്.ടി ഉൾപ്പെടെ സർക്കാരുകളിലേക്ക് അടയ്ക്കേണ്ട തുകകളും രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ഫെബ്രുവരി വരെയുള്ള ശമ്പളവും വിതരണം ചെയ്യാം. ഇതിനു മുന്നോടിയായി ഒരു കോടി രൂപ കോടതിയിൽ നിക്ഷേപിക്കണം. കൂടാതെ, ജീവനക്കാരുടെ പേരു വിവരങ്ങളും മറ്റ് രേഖകളും ജി.എസ്.ടി ഉൾപ്പെടെ സർക്കാരിലേക്ക് അടയ്ക്കേണ്ട തുകകളുടെ വിവരങ്ങളും കോടതിയിൽ സമർപ്പിച്ച് അനുമതി വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |