
കൊച്ചി: ഇടത് - വലത് മുന്നണികൾ കേരളത്തെ നശിപ്പിച്ചെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് എറണാകുളത്ത് നടന്ന എൻ.ഡി.എ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി രാഷ്ട്രീയമാണ് ഇരുമുന്നണികളും പിന്തുടരുന്നത്. ശബരിമല സ്വർണക്കൊള്ളയിലടക്കം അത് ബോദ്ധ്യപ്പെട്ടതാണ്. മതതീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി ചേർന്നുള്ള അപകടകരമായ രാഷ്ട്രീയമാണ് കേരളത്തിലുള്ളത്. വികസനത്തിനും നല്ലഭാവിക്കും എൻ.ഡി.എയ്ക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
എൻ.ഡി.എയുടെ ലക്ഷ്യം കേരളത്തിന്റെ ഭരണം: തുഷാർ വെള്ളാപ്പള്ളി
നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മത്സരിക്കുന്നത് കേരളത്തിന്റെ ഭരണം പിടിക്കാനെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എറണാകുളത്ത് സംഘടിപ്പിച്ച ബി.ജെ.പി-എൻ.ഡി.എ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വികസനവും വളർച്ചയും ഉണ്ടാകണമെങ്കിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വരണം. ജനങ്ങൾക്കും ഈ ബോദ്ധ്യമുണ്ട്. വികസനമെന്ന മുദ്രാവാക്യം മുന്നോട്ടു വച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |