SignIn
Kerala Kaumudi Online
Monday, 23 March 2026 2.06 PM IST

ആചാരങ്ങൾ അംഗീകരിക്കാത്തവർ വിശ്വാസികളല്ല: പന്തളം രാജകുടുബാംഗം

Increase Font Size Decrease Font Size Print Page
p

ന്യൂഡൽഹി: ക്ഷേത്ര ആചാരങ്ങൾ നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനുവേണ്ടി സൃഷ്‌ടിച്ചതാണെന്നും അത് അംഗീകരിക്കാത്തവരെ വിശ്വാസിയായി കണക്കാക്കാൻ കഴിയില്ലെന്നും പന്തളം രാജകുടുബാംഗം രാജരാജ വർമ്മ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറയുന്നു. അത്തരക്കാർക്ക് ആചാരത്തെ ചോദ്യം ചെയ്യാൻ അവകാശമില്ല.

ആചാരങ്ങളിൽ കോടതികൾ അവസാനത്തീർപ്പല്ലെന്ന് പന്തളം കൊട്ടാരം സമർപ്പിച്ച വാദത്തിൽ ചൂണ്ടിക്കാട്ടി. ദീർഘകാല ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പന്തളം കൊട്ടാരം നിർവാഹകസംഘം സമർപ്പിച്ച വാദങ്ങൾ വ്യക്തമാക്കുന്നു. ആചാരങ്ങൾ സംരക്ഷിക്കണമെന്ന് എൻ.എസ്.എസും നിലപാട് അറിയിച്ചു. യുവതികൾ ശബരിമലയിൽ പ്രവേശിക്കണോ എന്നതിൽ വ്യക്തമായ നിലപാട് പറയാതെയായിരുന്നു സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം. സ്ത്രീ സ്വാതന്ത്ര്യം, ലിംഗസമത്വം എന്നിവയ്ക്ക് മുകളിൽ അല്ല മതസ്വാതന്ത്ര്യമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് വാദിക്കുന്നു.

TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.