
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ ഭരണത്തെയും പ്രശംസിച്ച് നടൻ മോഹൻലാൽ. മോദി മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള പ്രത്യേക പോഡ്കാസ്റ്റിൽ മോഹൻലാൽ അഭിപ്രായപ്പെട്ടു. 'പ്രധാനമന്ത്രി രാജ്യത്തെ ഒരു അമ്മയെപ്പോലെയാണ് കാണുന്നത്. അദ്ദേഹമൊരു യോഗിയാണ്. മോദിയുടെ വാക്കുകളിൽ കരുത്തും വ്യക്തതയുമുണ്ട്. കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ കരുതൽ താൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമർപ്പണ മനോഭാവം ഏവർക്കും മാതൃകയാണ്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ രാജ്യം പുലർത്തുന്ന നേതൃപാടവം കണ്ടുപഠിക്കേണ്ടതാണ് - മോഹൻലാൽ പോഡ്കാസ്റ്റിലൂടെ പറഞ്ഞു. പിണറായി-ലാൽ അഭിമുഖം ചർച്ചയായതിന് പിന്നാലെയാണ് മോദിക്ക് പ്രശംസയുമായി മോഹൻലാന്റെ പോഡ്കാസ്റ്റ് എത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |