
കൊല്ലം: മുതുപിലക്കാട്ടെ പ്രാദേശിക തർക്കവുമായി ബന്ധപ്പെട്ട കേസിൽ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ കയ്യാങ്കളി. എസ്.ഐ ശരത്ത് അടക്കമുള്ള ഉദ്യോഗസ്ഥരെ സ്റ്റേഷനുള്ളിൽ കടന്ന് പ്രവർത്തകർ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. മുതുപിലാക്കാട്ട് യുവാവിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചതുമായി ബന്ധപ്പെട്ട പ്രശ്നം നിലനിന്നിരുന്നു. ആക്രമണത്തിനിരയായ യുവാവിന്റെ മൊഴി സ്റ്റേഷനിൽ രേഖപ്പെടുത്തവേ പ്രതികളിൽ ചിലർ ഇവിടേക്ക് എത്തി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡി.വൈ.എഫ്.ഐ ഏരിയ നേതാവ് സുധീർ ഷായുടെ നേതൃത്വത്തിൽ എത്തിയ ഒരു സംഘം പ്രവർത്തകർ സ്റ്റേഷനിലേക്ക് തള്ളിക്കയറി കസ്റ്റഡിയിലുണ്ടായിരുന്നവരെ ബലമായി മോചിപ്പിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സ്‌റ്റേഷനിൽ ഈ സമയം സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ ഉണ്ടായിരുന്നു. ആർക്കെതിരെയും കേസ് എടുത്തിട്ടില്ലെന്ന് എസ്.എച്ച്.ഒ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |