SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.11 PM IST

വികസന നിർദ്ദേശം അവഗണിക്കാൻ സി.പി.ഐ പറഞ്ഞു: സി.സി. മുകുന്ദൻ

Increase Font Size Decrease Font Size Print Page
f

തൃശൂർ: സി.പി.എമ്മിന്റെ വികസന നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടെന്ന് സി.പി.ഐ നിർദ്ദേശിച്ചിരുന്നെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സി.സി. മുകുന്ദൻ എം.എൽ.എ ആരോപിച്ചു. തങ്ങൾ പറയുന്നത് നടപ്പാക്കിയാൽ മതിയെന്ന് സി.പി.ഐ മണ്ഡലം നേതൃത്വം നിർദ്ദേശിച്ചെന്നും സി.സി. മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

നാട്ടികയിൽ സ്ഥാനാർത്ഥിയായി എത്തുമ്പോൾ അന്നത്തെ എം.എൽ.എയായിരുന്ന ഗീത ഗോപിക്കെതിരെ ജനങ്ങൾക്കും പ്രവർത്തകർക്കുമിടയിൽ പ്രതിഷേധമുണ്ടായിരുന്നു. ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് ഗീത ഗോപിയെ തീരുമാനിച്ചത്. തന്നോട് വ്യക്തിവൈരാഗ്യമുള്ള പാർട്ടിയിലെ ചിലർ ഇതിനായി ശ്രമിച്ചിട്ടുണ്ട്. തനിക്ക് താത്പര്യമില്ലാത്ത പേഴ്‌സണൽ അസിസ്റ്റന്റിനെ സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ. രമേശ്കുമാറും വി.എസ്. സുനിൽകുമാറും ചേർന്ന് അടിച്ചേൽപ്പിച്ചു. ഗീത ഗോപിയുടെ സ്വത്ത് സമ്പാദനം വർദ്ധിച്ചത് പരിശോധിക്കണം. ഗീതഗോപിക്കു പകരം മറ്റൊരാളാണ് സ്ഥാനാർത്ഥിയെങ്കിൽ അംഗീകരിച്ചേനെയെന്നും മുകുന്ദൻ പറഞ്ഞു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.