SignIn
Kerala Kaumudi Online
Tuesday, 21 April 2026 2.40 PM IST

സ്കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങില്ല; പാചകവാതക ദൗർലഭ്യമെങ്കിൽ വിറകടുപ്പ് ഉപയോഗിക്കാം

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പാചകവാതക ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഉച്ചഭക്ഷണ വിതരണം തടസപ്പെടാതിരിക്കാൻ പാചകത്തിന് വിറകടുപ്പുകൾ ഉപയോഗിക്കാൻ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ അനുമതി നൽകി.

നിലവിൽ സ്കൂളുകളിൽ വിറകടുപ്പുകൾ ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ പാചകവാതക വിതരണ ഏജൻസികളിൽ നേരിടുന്ന ഗ്യാസ് ദൗർലഭ്യം ഉച്ചഭക്ഷണ പദ്ധതിയെ ബാധിക്കാതിരിക്കാനാണ് ഇളവ്.

പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ നൂൺ ഫീഡിംഗ് സൂപ്പർവൈസർമാരുമായി നടത്തിയ ഓൺലൈൻ മീറ്റിംഗിനെത്തുടർന്നാണ് തീരുമാനം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തിരമായി സ്കൂളുകളിലെത്തിക്കാൻ നൂൺ മീൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രധാന

നിർദ്ദേശങ്ങൾ:

1. പാചക വാതകം ലഭ്യമല്ലാത്ത സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാം.

2. ഗ്യാസ് വിതരണം പുനരാരംഭിക്കുന്ന മുറയ്ക്ക് വിറകടുപ്പിന്റെ ഉപയോഗം നിറുത്തലാക്കണം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.