SignIn
Kerala Kaumudi Online
Tuesday, 21 April 2026 4.11 PM IST

എളമരം കരീമിന്റേത് കള്ള റിപ്പോർട്ട്: ജി.സുധാകരൻ

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ വോട്ട്​ കുറഞ്ഞതി​ന്റെ പേരിൽ അന്വേഷണം നടത്തിയ എളമരം കരീം നൽകിയത്​ കള്ളറിപ്പോർട്ടാണെന്ന്​​​ മുൻ മന്ത്രി ജി.സുധാകരൻ ആരോപിച്ചു. തന്നെ പാർട്ടിയിൽനിന്ന്​ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ 21 ആരോപണങ്ങളുള്ള റിപ്പോർട്ടാണ്​ തയ്യാറാക്കിയത്​. 25 പേജിൽ താൻ കാര്യം വിശദീകരിച്ചു. അത് അവർ വായിച്ചുനോക്കിയില്ല. കരീമിന്റെ റിപ്പോർട്ടിൽ തന്റെ വാദങ്ങൾ ചേർത്തില്ല. അന്വേഷണം ഏകപക്ഷീയമായിരുന്നു. ആലപ്പുഴ ജില്ലയിലെ അംഗങ്ങൾ ഒഴികെയുള്ളവർ ആരും സംസ്ഥാന കമ്മിറ്റിയിൽ അതിനെ പിന്തുണച്ചില്ല. അവർക്ക് കാര്യങ്ങൾ അറിയാം. എന്തടിസ്ഥാനത്തിലാണ് കരീം റിപ്പോർട്ട് എഴുതിയത്. ആദ്യമായി മത്സരിച്ച

എച്ച്. സലാമിന് പതിനായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. വി.എസിന് പോലും കിട്ടിയ ഭൂരിപക്ഷം അയ്യായിരമായിരുന്നു. സലാം തന്റെ പിൻഗാമി എന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണം. നിരവധി തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിച്ചിട്ടും താൻ ഒന്നും ചെയ്തില്ലെന്ന് റിപ്പോർട്ടിൽ എഴുതിവച്ചെന്നും സുധാകരൻ പറഞ്ഞു. രാജ്യസഭയുടെ പടി ഇറങ്ങിയപ്പോൾ തന്നെ കരീം ലോക്സഭയിലേക്ക് മത്സരിച്ചു. ‘കരീമിക്ക’ എന്ന് കോഴിക്കോട് പോസ്​റ്റർ പതിച്ച് സെക്കുലർ മുസ്ലീം എന്ന് വരുത്താൻ ശ്രമിച്ചു. പാർട്ടി വിട്ടാൽ ജി.സുധാകരൻ 'ശൂ" എന്ന എം.എം. മണിയുടെ പ്രസ്താവനയോട്, മണി ഇടുക്കിയിലെ 'ശൂ" എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.