
അമ്പലപ്പുഴ: ജി.സുധാകരനോടൊപ്പം പാർട്ടിയിൽ നിന്ന് 15 പ്രവർത്തകർ പോലും പോകില്ലെന്ന് എച്ച്.സലാം എം.എൽ.എ മാദ്ധ്യമങ്ങളോട് പറഞ്ഞു. അണികൾ പാർട്ടിക്കുതന്നെ വോട്ടുചെയ്യും. സ്ഥാനാർത്ഥി ആരാണെന്ന് നോക്കാറില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചതിനു ശേഷമല്ല പാർട്ടിക്ക് പരാതി നൽകിയത്. വോട്ടിംഗ് കഴിഞ്ഞ് കൗണ്ടിംഗ് തുടങ്ങുന്നതിന് മുമ്പാണ്. പാർട്ടി വിശദമായി അന്വേഷണം നടത്തിയ ശേഷമാണ് നടപടിയുണ്ടായത്.
ജി.സുധാകരനെ തിരഞ്ഞെടുപ്പുകളിൽ ജയിപ്പിക്കാൻ കാളയെപ്പോലെ പണിയെടുത്തവരാണ് ഞങ്ങളൊക്കെ. വ്യക്തിപ്രഭാവം കൊണ്ടുമാത്രം ആരും ജയിക്കില്ല. പാർട്ടിയെ ചതിക്കുന്നവർക്കെതിരെ എന്തുനടപടി എടുക്കണമെന്ന് ജി.സുധാകരൻ തന്നെ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തേത് നേരത്തെ തയ്യാറാക്കിയ തിരക്കഥയാണെന്നും നടന്നത് രംഗം ഒന്നു മാത്രമാണെന്നും എച്ച്.സലാം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |