SignIn
Kerala Kaumudi Online
Saturday, 25 April 2026 4.51 PM IST

മാസപ്പടി കേസ് : രേഖകൾ ഷോൺ ജോർജിന് കൈമാറരുതെന്ന് ഹൈക്കോടതി

Increase Font Size Decrease Font Size Print Page
shone-georghe

കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ സി.എം.ആർ.എൽ മാസപ്പടി കേസിലെ രേഖകൾ ബി.ജെ.പി നേതാവ് ഷോൺ ജോർജിന് കൈമാറരുതെന്ന് ഹൈക്കോടതി. പ്രതികളുടെ പേര് അടക്കമുള്ള രേഖകൾ ഷോൺ ജോർജിന് കൈമാറുന്നതാണ് ഹൈക്കോടതി തടഞ്ഞത്. രേഖകൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ അഡിഷണൽ സെഷൻസ് കോടതിക്ക് ഉത്തരവ് പറയാമെന്ന് ഹൈക്കോടതി പറഞ്ഞു,​ എന്നാൽ വിധി അനുകൂലമാണെങ്കിൽ രേഖകൾ കൈമാറുന്നത് ഹൈക്കോടതിയിലെ കേസിന്റെ അന്തിമ തീർപ്പിന് വിധേയമാകണമെന്നാണ് കോടതി ഉത്തരവ് .

മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിനൊപ്പം 775 പേജുള്ള കേസ് ഡയറിയും ഹാജരാക്കിയിരുന്നു. ഇതിൽ മൂവായിരത്തിൽ അധികം എൻട്രികളിലായി നിരവധി ആളുകൾ പണം കൈപ്പറ്റിയിട്ടുള്ള വിവരങ്ങളും ഉൾപ്പെട്ടിരുന്നു. ഇതിന്റെ പകർപ്പ് ആവശ്യപ്പെട്ട് കൊണ്ട് ഷോൺ ജോർജ് എസ്.എഫ്.ഐ.ഒ കേസുകൾ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിൽ വിധി പറയാാനിരിക്കെ സി.എം.ആർ.എൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു,​ തങ്ങളുടെ വാദം കേൾക്കാതെയാണ് കോടതി രേഖകൾ കൈമാറണമെന്ന ആവശ്യത്തിൽ വിധി പറയുന്നതെന്നാണ് ഹർജിക്കാരുടെ ആരോപണം.

TAGS: SHONE GEORGE, BJP, CMRL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.