SignIn
Kerala Kaumudi Online
Tuesday, 21 April 2026 12.12 PM IST

ജി. സുധാകരനെ അനുകൂലിച്ച് പാർട്ടി അനുകൂലികളുടെ യോഗം പിന്തുണ പ്രഖ്യാപിച്ച് മുൻ ബ്ളോക്ക് പഞ്ചാ. പ്രസിഡന്റ് വീടിന് പൊലീസ് കാവൽ

Increase Font Size Decrease Font Size Print Page
h

ആലപ്പുഴ: പൊതുസ്വതന്ത്രനെന്ന് പ്രഖ്യാപിച്ച മുൻമന്ത്രി ജി.സുധാകരനെ അനുകൂലിച്ച് അദ്ദേഹത്തിന്റെ ജന്മനാടായ ചാരുംമൂട്ടിൽ പാർട്ടി അനുഭാവികൾ യോഗം ചേർന്നു. പാർട്ടി ഭാരവാഹിയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ ഇരുപതോളം പേർ പങ്കെടുത്തതായാണ് വിവരം.

അതിനിടെ, സുധാകരന് പരസ്യ പിന്തുണയുമായി സി.പി.എം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷീബ രാകേഷ് രംഗത്തെത്തി.

സി.പി.എം അണികൾ സുധാകരന് അനുകൂലമായി വോട്ട് ചെയ്യുമെന്നും സൈബർ ആക്രമണം ഉള്ളതിനാലാണ് പലരും തുറന്നു പറയാത്തതെന്നും അവർ പറഞ്ഞു. സുധാകരനെ പിന്തുണച്ചു എന്നതിന്റെപേരിൽ തന്നെ ഒഴിവാക്കാൻ പാർട്ടിക്കാർ ശ്രമിച്ചിട്ടുണ്ട്. പരസ്യപിന്തുണ വ്യക്തമാക്കിയതിന് പിന്നാലെ താനും സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നു. കുടുംബം നശിപ്പിക്കുമെന്നടക്കം ഭീഷണി നേരിടുന്നുണ്ട്. അതിനുമുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും പാർട്ടി അംഗമായ ഷീബ പറഞ്ഞു.

അതേസമയം, ജി.സുധാകരനെതിരെ പരസ്യ പ്രതിഷേധവും സൈബർ ആക്രമണവും കടുത്തതോടെ അദ്ദേഹത്തിന്റെ പുന്നപ്ര പറവൂരിലെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. ഒരു പൊലീസ് ജീപ്പും പൊലീസുകാരും വീട്ടുപരിസരത്തുണ്ട്. വീടിന് എതിർഭാഗത്തായി ഭഗവതിക്കൽ സഖാക്കളുടെ പേരിൽ ബാനർ പ്രത്യക്ഷപ്പെട്ടു. കുലംകുത്തികളെ കാലം വർഗവഞ്ചകനെന്ന് വിളിക്കുമെന്നാണ് ബാനറിലെ വാചകങ്ങൾ.

മുഖ്യമന്ത്രിയെ പ്രകീർത്തിച്ചതിൽ

കോൺഗ്രസിൽ അതൃപ്തി

മുഖ്യമന്ത്രിയായി പിണറായി വിജയൻ വീണ്ടുമെത്തിയാൽ തനിക്ക് സന്തോഷമാണെന്ന് വാർത്താസമ്മേളനത്തിൽ ജി.സുധാകരൻ പറഞ്ഞത് കോൺഗ്രസിൽ അതൃപ്തിക്ക് ഇടയാക്കി. സുധാകരൻ പിന്തുണ തേടിയിട്ടില്ലെങ്കിലും അദ്ദേഹവുമായി സഹകരിക്കാമെന്ന കണക്കുകൂട്ടലിൽ യു.ഡി.എഫ് അമ്പലപ്പുഴ സീറ്റിൽ സ്ഥാനാർത്ഥിയുടെ പേര് ഒഴിച്ചിട്ടിരിക്കുകയാണ്. ഇങ്ങോട്ടു സഹകരണം തേടാതെ പിന്തുണ പ്രഖ്യാപിക്കരുത് എന്നതരത്തിൽ കോൺഗ്രസിന്റെ ജില്ലാ നേതൃത്വത്തിൽ അഭിപ്രായമുയർന്നിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് ഇന്നോ നാളെയോ സുധാകരനുമായി ചർച്ച നടത്തുമെന്നാണ് വിവരം. രണ്ടുദിവസത്തിനകം കോൺഗ്രസിന്റെ നിലപാട് വ്യക്തമാകും.


സി.പി.എം പ്രതിഷേധ

മാർച്ച് ഇന്ന്

ഇന്നുവൈകിട്ട് നാലിന് സി.പി.എം അനുഭാവികളുടെ നേതൃത്വത്തിൽ പുന്നപ്ര പറവൂരിലെ വി.എസ്.അച്യുതാനന്ദന്റെ വീടിനു സമീപത്തുനിന്ന് ജി.സുധാകരന്റെ വീട്ടുപരിസരത്തേക്ക് പ്രതിഷേധ മാർച്ച് നടത്തും. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സുധാകരന്റെ വീടിന് മുൻവശത്ത് മതിലിനോടു ചേർന്ന് ഇന്നലെ വൈകിട്ട് കൂടുതൽ സി.സി ടിവി ക്യാമറകൾ സ്ഥാപിച്ചു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.