SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.53 PM IST

വിമാനത്താവളത്തിലെത്തിയ തൃഷയോട് വിജ‌യ്‌യെ കുറിച്ച് ചോദ്യം,​ താരത്തിന്റെ മറുപടി ഇങ്ങനെ

Increase Font Size Decrease Font Size Print Page
trisha

നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്‌യGടZ ടെ വിവാാഹ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടരുകയാണ്.. കഴിഞ്ഞ ദിവസം വിജയും നടി തൃഷ കൃഷ്ണനും ഒന്നിച്ച് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടൻ പാർത്ഥിപൻ നടത്തിയ പരാമർശവും ചർച്ചയായിരുന്നു. ഇതിന് തൃഷ സമൂഹ മാദ്ധ്യമത്തിലൂടെ മറുപടിയും നൽകിയിരുന്നു. ഇപ്പോഴിതാ തൃഷയ്ക്ക് വിജയ്‌യെ കുറിച്ച് പൊതുവിടത്തിൽ വച്ച് ചോദ്യം നേരിടേണ്ടി വന്നിരിക്കുകയാണ്.

ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ തൃഷയോട് ചില പാപ്പരാസികൾ വിജയ്‌യിനെ കുറിച്ചും അദ്ദേഹത്തിനൊപ്പം വിവാഹ വിരുന്നിൽ പങ്കെടുക്കാൻ പോയതിനെ കുറിച്ചും ചോദിച്ചു. എന്നാൽ ഇത് കേട്ടഭാവം പോലും നടിക്കാതെ തൃഷ കൂളായി നടന്നു നീങ്ങുകയായിരുന്നു,​ പുതിയ വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോടും പ്രതികരിക്കാതെ അവർ സ്ഥലം കാലിയാക്കി. ഇതിന്റെ ദൃശ്യങ്ങളും ഇപ്പോൾ വൈറലാണ്.

അതേസമയം ചെങ്കൽപേട്ട് ജില്ലയിലെ കുടുംബ കോടതിയിലാണ് വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹ മോചന ഹർജി നൽകിയത്. ഏപ്രിൽ 20ന് ഹർജി പരിഗണനയ്ക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS: TRISHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.