
അശ്വതി: പ്രവർത്തനമേഖലകളിൽ ഉന്നതിയും പരിഗണനയും ലഭിക്കും. കുടുംബസ്വത്തിൽ സുഖവും സമാധാനവും നിലനിൽക്കും. സന്താനങ്ങൾക്ക് മംഗളകാര്യങ്ങൾ നടത്താൻ സാധിക്കും. ശുഭദിനം-ഞായർ.
ഭരണി: ഒന്നിലധികം കേന്ദ്രങ്ങളിൽ നിന്ന് വരുമാനമുണ്ടാകും. തൊഴിൽ രഹിതർക്ക് തൊഴിൽവേതനം ലഭിക്കും. ഗൃഹം നിർമ്മിക്കും. ഭൂമി സംബന്ധമായ ചില പ്രമാണങ്ങൾ കൈവശം വന്നു ചേരും. ശുഭദിനം-ചൊവ്വ.
കാർത്തിക: ജനമധ്യത്തിൽ പരിഗണന ലഭിക്കും. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ഗൃഹം നവീകരിക്കും. ദൂരയാത്രകൾ ഗുണം ചെയ്യും. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ഉണ്ടാകും. കാർഷിക മേഖലയിലുള്ളവർക്ക് അഭിവൃദ്ധിയുണ്ടാകും. ശുഭദിനം-ശനി.
രോഹിണി: പ്രവർത്തനങ്ങളിലെല്ലാം പുരോഗതിയുണ്ടാകും. ഉദ്ദേശിച്ച കാര്യങ്ങൾ ശുഷ്കാന്തിയോടെ നിറവേറ്റപ്പെടും. വിദ്യാവിജയം, സ്ഥാനമാനാദിലാഭം. എന്നിവ പ്രതീക്ഷിക്കാം. വിവാഹസംബന്ധമായ കാര്യങ്ങൾക്ക് തീരുമാനമുണ്ടാകും. ശുഭദിനം -വ്യാഴം.
മകയിരം: അനുരഞ്ജനത്തോടെ പെരുമാറുക മൂലം എല്ലാവരുടെയും ആദരവിന് പാത്രീഭവിക്കുന്നതാണ്. പുതിയ കരാറുകൾ ഏറ്റെടുത്തെന്നുവരും. തർക്കങ്ങളിൽ മധ്യസ്ഥം മുഖേന തീരുമാനമായേക്കും. ഉന്നതരായ വ്യക്തികളിൽ നിന്ന് സഹകരണവും സഹായങ്ങളും ലഭിക്കും. ശുഭദിനം-തിങ്കൾ.
തിരുവാതിര: പദവിയും പ്രതാപവും നിലനിർത്തുന്നതാണ്. വീടോ വാഹനമോ അധീനതയിലാകും. പണം കിട്ടാനുള്ള കേന്ദ്രങ്ങളിൽ നിന്നെല്ലാം കാലതാമസം നേരിടും. ആരോഗ്യകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണ്. ജോലിയിൽ പ്രൊമോഷനു സാധ്യത. ശുഭദിനം-ബുധൻ.
പുണർതം: യുവജനങ്ങളുടെ വിവാഹം നടക്കും. പരസ്യങ്ങളിൽ നിന്നും ഏജൻസി മുഖേനയും വരുമാനം വർദ്ധിക്കും. സഹോദരങ്ങളും അയൽക്കാരും സൗഹൃദത്തോടെ പെരുമാറും. മറ്റുള്ളവർ നിർവഹിക്കേണ്ട ജോലികൾ സ്വയം ഏറ്റെടുക്കും. ശുഭദിനം-വെള്ളി.
പൂയം: ഷെയറുകളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. സർക്കാരാനുകൂല്യങ്ങൾ ഉടൻ ലഭിക്കും. കുടുംബജീവിതം തൃപ്തികരമാണ്. ബാങ്കിൽ ജോലിക്ക് ശ്രമിക്കുന്നവർക്ക് കിട്ടും. രാഷ്ട്രീയക്കാർക്ക് ഈ സമയം നല്ലതാണ്. ഉദ്ദേശിച്ച കാര്യം വളരെ പരിശ്രമിച്ചാൽ വിജയം നേടാം. ശുഭദിനം-ചൊവ്വ.
ആയില്യം: വരുമാനത്തിൽ വർദ്ധനവുണ്ടാകും. ചില പ്രധാനപ്പെട്ട പ്രമാണങ്ങൾ കൈവശം വന്നുചേരും. ടെസ്റ്റുകൾ വിജയിക്കും. ഇൻഷുറൻസ് മേഖലയിൽ ജോലിചെയ്യുന്നവർക്ക് നല്ല സമയമാണ്. യാത്രകൾ സുഖകരമായിരിക്കും. ശുഭദിനം-ചൊവ്വ.
മകം: സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കപ്പെടും. നിയമപരമായ കാര്യങ്ങളിൽ നേട്ടമുണ്ടാകും. ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. ജോലിയിൽ സ്ഥിരീകരണം ലഭിക്കുന്നതാണ്. അദ്ധ്വാനഭാരം കൂടും. ശുഭദിനം-ശനി.
പൂരം: നേതൃസ്ഥാനത്ത് എത്തിച്ചേരും. പൊതുകാര്യങ്ങളിൽ കൂടുതൽ താത്പര്യം കാണിക്കും. സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഒത്തുതീർപ്പാക്കും. വളർത്തുമൃഗങ്ങളിൽ നിന്നും ശല്യം ഉണ്ടാകാതെ നോക്കണം. ശുഭദിനം-വെള്ളി.
ഉത്രം: പരിശ്രമങ്ങളെല്ലാം ഒരു പരിധിവരെ വിജയിക്കും. ആരോഗ്യനില തൃപ്തികരമായിരിക്കും. യുവതീയുവാക്കളുടെ വിവാഹകാര്യം തീരുമാനിക്കും. പൂർവ്വികസ്വത്ത് അധീനതയിൽ വന്നുചേരും. പ്രമേഹരോഗികൾ ശ്രദ്ധിക്കണം. ശുഭദിനം-തിങ്കൾ.
അത്തം: പൊതുരംഗങ്ങളിൽ നേതൃത്വസ്ഥാനത്തേക്കുയർത്തപ്പെടും. യന്ത്രങ്ങളിൽ നിന്നും വ്യവസായങ്ങളിൽ നിന്നും പലവിധ നേട്ടങ്ങൾ ഉണ്ടാകും. സംഗീത നാടകാദികളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങൾക്കു വേണ്ടി പണം ചെലവഴിക്കും. ശുഭദിനം-ഞായർ.
ചിത്തിര: തൊഴിലിൽ ഉന്നതിയും അർഹിക്കുന്ന പദവിയും ലഭിക്കും. പത്രപ്രവർത്തകർക്കും രാഷ്ട്രീയ പ്രവർത്തകർക്കും നല്ല സമയമാണ്. സന്താനങ്ങൾക്ക് പുരോഗതി ഉണ്ടാകും. ബന്ധു സമാഗമം, വിനോദയാത്ര എന്നിവ നടത്തും. ശുഭദിനം-ചൊവ്വ.
ചോതി: വ്യാപാരരംഗത്ത് പ്രകടമായ പുരോഗതിയുണ്ടാകും. നഷ്ടപ്പെട്ടുവെന്ന് കരുതിയ പണമോ വസ്തുക്കളോ തിരികെ ലഭിക്കും. വിദ്യാഭ്യാസപരമായും കലാപരമായും നല്ല സമയമാണ്. അയൽക്കാരുമായുള്ള തർക്കങ്ങൾ പരിഹരിക്കും. ശുഭദിനം-വ്യാഴം.
വിശാഖം: ആരോഗ്യം തൃപ്തികരം. സുഹൃത്തുക്കളുമായി വിനോദയാത്രകൾ നടത്തിയേക്കും. ഏറ്റെടുക്കുന്ന ജോലി വൃത്തിയായി ചെയ്യാൻ സാധിക്കും. വിദ്യാഭ്യാസവകുപ്പിൽ ജോലി ചെയ്യുന്നവർക്ക് ജോലിഭാരം കൂടും. കിട്ടേണ്ടപണം കുറച്ചു ഭാഗം കിട്ടും. ശുഭദിനം-ചൊവ്വ.
അനിഴം: സ്ഥാനമാനം ലഭിക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കും. ഗൃഹനിർമ്മാണം ആരംഭിക്കും. ആരോഗ്യം തൃപ്തികരം. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. ശുഭദിനം-വെള്ളി.
തൃക്കേട്ട: ബിസിനസ്സ് ലാഭകരമാകും. ഭൂസ്വത്തുകൾ വിൽക്കാനും പുതിയതുവാങ്ങാനും ശ്രമിച്ചാൽ നടക്കുന്നതാണ്. രാഷ്ട്രീയപ്രവർത്തകരുടെ സഹായത്തോടെ ഗവൺമെന്റിന്റെ കരാർജോലികൾ ഏറ്റെടുത്ത് നടത്തും. സ്വന്തം വാഹനം ഓടിക്കുന്നവർ വളരെ ശ്രദ്ധിക്കുക. ശുഭദിനം-ഞായർ.
മൂലം: വിവാഹാലോചനകൾ വരുന്നവർക്ക് വിവാഹം നടക്കും. പൂർവ്വിക സ്വത്ത് അനുഭവിക്കാൻ അവസരം ഉണ്ടാകും. രണ്ടാം സന്താനഭാഗ്യം ലഭിക്കും. ലോട്ടറികളിലും മറ്റും ഭാഗ്യം പരീക്ഷിച്ചു നോക്കാവുന്നതാണ്. ശുഭദിനം-ഞായർ.
പൂരാടം: കുടുംബത്തിൽ ധനസ്ഥിതിയും സുഖവുമുണ്ടാകും. പൊതുവെ ജീവിതനിലവാരം സുഖകരമായിരിക്കും. ആരോഗ്യനില തൃപ്തികരമായിരിക്കും. വിദേശത്ത് പോകാനാഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. ഉന്നതവിദ്യാഭ്യാസ പുരോഗതി ഉണ്ടാകും. ശുഭദിനം-ബുധൻ.
ഉത്രാടം: പരീക്ഷകളിൽ വിജയിക്കും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകുന്നതാണ്. പരസ്യങ്ങൾ മുഖേന നല്ല വരുമാനമുണ്ടാകും. ഭൂമി,കൃഷി എന്നിവയിൽ നിന്ന് നല്ല ആദായം ലഭിക്കുന്നതാണ്. പ്രേമകാര്യങ്ങൾ വിവാഹത്തിൽ കലാശിക്കും. ശുഭദിനം - ശനി.
തിരുവോണം: കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും. കിട്ടാനുള്ള പണം കൈവശം വന്നു ചേരും. ലോണുകളോ മറ്റ് ക്രെഡിറ്റ് സൗകര്യങ്ങളോ എളുപ്പത്തിൽ ലഭിക്കുന്നതാണ്. ആരോഗ്യനില തൃപ്തികരമായിരിക്കും. ശുഭദിനം-ചൊവ്വ.
അവിട്ടം: അധികാരവും സ്ഥാനകയറ്റവും ലഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയം ഉണ്ടാകും. രോഗികൾക്ക് രോഗശമനം ഉണ്ടാകും. കാർഷികവിഭവങ്ങളിൽ നിന്നും ആദായം ലഭിക്കും. അന്യദേശത്തുള്ളവർ നാട്ടിൽ വരുന്നതാണ്. ശുഭദിനം-വ്യാഴം.
ചതയം: ജനമധ്യത്തിൽ അംഗീകാരവും പ്രശസ്തിയും വർദ്ധിക്കും. കിട്ടാനുള്ള പണം തിരികെ കിട്ടും. ഉദ്യോഗാർത്ഥികൾക്ക് ആഗ്രഹം അനുസരിച്ച് സ്ഥലംമാറ്റം കിട്ടും. സംഗീതജ്ഞർക്ക് നല്ല സമയമാണ്. ശുഭദിനം-ബുധൻ.
പൂരൂരൂട്ടാതി: ഭൂസ്വത്ത് സ്വന്തം അധീനതയിലാകും. പല തുറകളിൽ നിന്നും ധാനഗമമുണ്ടാകും. പദവിയും അന്തസ്സും വർദ്ധിക്കും. എഴുത്തുകൾ മാനിക്കപ്പെടും. മംഗളകരമായ കാര്യങ്ങളിൽ സജീവമായി പങ്കുകൊള്ളും. വാക്കുകൾ ഉപയോഗിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ശുഭദിനം-വെള്ളി.
ഉത്തൃട്ടാതി : വ്യാപാരം അഭിവൃദ്ധിപ്പെടുത്താൻ സാധിക്കും. പരീക്ഷകളിൽ വിജയിക്കും. പിതാവിന് ശ്രേയസ്സ് വർദ്ധിക്കും. ഭാര്യയുടെ സ്വത്ത് പങ്കുവെക്കും. കർമ്മസ്ഥാനം മോടി പിടിപ്പിക്കുന്നതാണ്. പതിവിലുമധികം യാത്രകൾ ചെയ്യും. ശുഭദിനം-തിങ്കൾ.
രേവതി
സർവ്വീസിൽ സ്ഥിരീകരണം ലഭിക്കും. ഇൻർവ്യൂകളിൽ വിജയിക്കും. പുതിയ വാഹനമോ വീടോ വാങ്ങിക്കും. കൂട്ടുചേർന്നുള്ള വ്യാപാരത്തിൽ ലാഭം പ്രതീക്ഷിക്കാം. ഒന്നിലധികം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കണം. ശുഭദിനം-തിങ്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |