
മലർവാടി ആർട്‌സ് ക്ലബ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ഭഗത് മാനുവൽ. ഈ അടുത്ത് തന്റെ ആദ്യവിവാഹബന്ധം വേർപെടുത്തിയതിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ പല മാദ്ധ്യമങ്ങളും തന്റെ ഇപ്പോഴത്തെ ഭാര്യയുടെയും കുട്ടികളുടെയും ഫോട്ടോ ഉപയോഗിച്ചാണ് വാർത്തകൾ നൽകിയിരിക്കുന്നതെന്ന് ഭഗത് പറയുന്നു.
'ഞാനെപ്പഴാടോ തന്നെ ഉപക്ഷിച്ചത്' എന്നായിരുന്നു വാർത്തകൾ കണ്ട ഭാര്യ ഷെലിൻ ചെറിയാൻ തന്നോട് ചോദിച്ചതെന്നും ഭഗത് പറയുന്നു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം. താൻ നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യത്തെ ജീവിതത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് താരം പറയുന്നു.
'ഞാൻ കുറച്ച് ഇമോഷണലായിരുന്നു. അതിന്റെ പേരിൽ അവിടുന്നും ഇവിടുന്നുമൊക്കെ ഓരോന്ന് കട്ട് ചെയ്‌ത് എന്റെ മക്കളുടെയും ഭാര്യയുടെയും ഫോട്ടോ വച്ച് വാർത്തയിറക്കി. ഡിവോഴ്‌സായി, ഇവന് ഇതുതന്നെ വേണം എന്നൊക്കെ പറഞ്ഞവരുണ്ട്. ഇതെല്ലാം കഴിഞ്ഞിട്ട് ഭാര്യ എനിക്കൊരു സാധനം അയച്ചു തന്നു. ഞാൻ പറഞ്ഞു പഴയതാണെന്ന്. ദൈവത്തെ ഓർത്ത് പിള്ളേരുടെ ഫോട്ടോ വച്ചുള്ള പരിപാടി നിർത്തണം'- ഭഗത് മാനുവലിന്റെ വാക്കുകൾ.
വിവാഹമോചനത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനുശേഷമുണ്ടായ മാനസികസമ്മർദത്തിൽ കടുത്ത മദ്യപാനിയായി തീർന്നെന്നുമായിരുന്നു നടൻ നേരത്തെ തുറന്നുപറഞ്ഞത്. ഏഴ് വർഷം മുൻപാണ് താൻ മറ്റൊരു വിവാഹം കഴിച്ചതെന്നും ഇപ്പോൾ സുഖമായി ജീവിക്കുകയാണെന്നും താരം പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
