
വയനാട്: ബാങ്ക് ഒഫ് ബറോഡ കേരളത്തിൽ സാന്നിദ്ധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വയനാട് പടിഞ്ഞാറത്തറയിൽ സംസ്ഥാനത്തെ 249-ാമത് ശാഖ
ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറയിലെ പുതിയ ശാഖ സുൽത്താൻ ബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിലെ ജനറൽ ആൻഡ് ലാപറോസ്‌കോപിക് സർജൻ ഡോ. അവിനാഷ് ജോസ് ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജരും സോണൽ ഹെഡുമായ പ്രജിത് കുമാർ ഡി, കോഴിക്കോട് റീജിയണൽ മാനേജർ ഡോ. നൂർതി കിഷൻ ബാബു, ഡെപ്യൂട്ടി റീജിയണൽ മാനേജർ എ. റിയാസ്, ആനന്ദ് ജോണിന്റെ നേതൃത്വത്തിലുള്ള ബ്രാഞ്ച് ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |