മാള: പശ്ചിമ ബംഗാളിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക്. ഹോട്ടൽ, ബേക്കറി, കൃഷി, ചെറുകിട വ്യവസായങ്ങൾ, പൊതുമരാമത്ത് പ്രവൃത്തികൾ തുടങ്ങിയ മിക്ക മേഖലകളെയും തൊഴിലാളികളുടെ അഭാവം സാരമായി ബാധിച്ചു തുടങ്ങി. പാചകവാതക ക്ഷാമം മൂലം നട്ടംതിരിയുന്ന ഈ മേഖലയ്ക്ക് തൊഴിലാളികളുടെ മടക്കം ഇരട്ടപ്രഹരമായി. പല സ്ഥാപനങ്ങളും പ്രവർത്തനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ്. ജില്ലയിൽ ഏകദേശം രണ്ടു മുതൽ മൂന്നുലക്ഷം വരെ അതിഥി തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്. ഇവരിൽ പകുതിയിലധികം പേരും പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
എസ്.ഐ.ആർ അവസാനഘട്ടത്തിൽ
വോട്ടർ പട്ടികയുടെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) നടപടികൾ അവസാനഘട്ടത്തിലെത്തിയതും തിരികെ പോകുന്നവരുടെ തിരക്ക് വർദ്ധിപ്പിച്ചു. വരുന്ന ആഴ്ചകളിൽ തൊഴിലാളികളുടെ മടങ്ങിപ്പോക്ക് കൂടുതൽ ശക്തമാകും. തിരഞ്ഞെടുപ്പിന് പിന്നാലെ കുടുംബാംഗങ്ങളെ കാണാനും ചടങ്ങുകളിൽ പങ്കെടുക്കാനും പലരും നാട്ടിൽ കൂടുതൽ സമയം ചെലവഴിക്കാൻ സാദ്ധ്യതയുണ്ട്. തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നതോടെ കൂലി വർദ്ധനവിനും സാദ്ധ്യതയേറി. ഇത് സാധാരണക്കാരെയും വിവിധ മേഖലകളിലെ സ്ഥാപനങ്ങളെയും ബാധിച്ചേക്കും.
തൊഴിലാളികളുടെ കുറവ് ഹോട്ടൽബേക്കറി മേഖലകളുടെ പ്രവർത്തനത്തെ ഗണ്യമായി ബാധിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ ഇത് കൂടുതൽ രൂക്ഷമാകാനാണ് സാദ്ധ്യത.ടി.വി.ന്തോഷ്.
മാള യൂണിറ്റ് പ്രസിഡന്റ്
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.അഭിലാഷ്
യൂണിറ്റ് പ്രസിഡന്റ്
ബേക്കറി അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |