
തിരുവനന്തപുരം: ചെന്നൈ ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ ആശാൻ കവിതാ പുരസ്‌കാരം കവി കെ.വി. രാമകൃഷ്ണൻ സഹിത്യകാരൻ കെ.വി. മോഹൻകുമാറിൽ നിന്ന് ഏറ്റുവാങ്ങി. വെള്ളിയാഴ്ച ചെന്നൈ ആശാൻ മെമ്മോറിയൽ സീനിയർ സെക്കന്ററി സ്‌കൂളിലെ അമ്മു സ്വാമിനാഥൻ നടന്ന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആശാൻ മെമ്മോറിയൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. സി.കെ. രവി അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ശ്രീ ശങ്കരാചാര്യ സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.എസ്. രവികുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ. സി.ജി രാജേന്ദ്രബാബു,എ.വി.അനൂപ്,ആശാൻ മെമ്മോറിയൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്യാമള ജയപ്രകാശ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |