SignIn
Kerala Kaumudi Online
Tuesday, 21 April 2026 4.40 PM IST

സർക്കാർ മലക്കം മറിഞ്ഞത് തിരഞ്ഞെടുപ്പ് കാരണം: കെ.സി.വേണുഗോപാൽ എം.പി

Increase Font Size Decrease Font Size Print Page
f

തൃശൂർ: ശബരിമലയിലെ യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റിയത് തിരഞ്ഞെടുപ്പ് രംഗത്തെ പരിതാപകരമായ അവസ്ഥയിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ നിലപാട് നേരത്തെ എടുക്കേണ്ടതായിരുന്നു. എങ്കിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നില്ല. സി.പി.എമ്മിന്റെ വിശ്വാസവിരുദ്ധ നിലപാട് മൂലമാണ് പ്രശ്‌നങ്ങളുണ്ടായത്. ചില എം.പിമാർ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അനുസരിക്കും. കെ.സുധാകരൻ ബി.ജെ.പിയിൽ പോകുമോയെന്ന ചോദ്യത്തിന് അതിന് വേറെ ആളെ നോക്കണമെന്നായിരുന്നു മറുപടി.
കെ.സുധാകരൻ പരിഭവവുമായാണ് നാട്ടിലേക്ക് വന്നതെന്ന് തോന്നുന്നില്ല. എഫ്.ബി പോസ്റ്റിൽ കണ്ണൂരിനോടും പാർട്ടിയോടുമുള്ള സ്‌നേഹമാണ് വ്യക്തമാക്കിയത്. മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത് മഹാപരാധമല്ലെന്നും താൻ മത്സരരംഗത്ത് ഉണ്ടാകില്ല എന്ന് പലതവണ ആവർത്തിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസമാധാന തകർച്ചയുടെ ഉദാഹരണം

നിയമസമാധാന തകർച്ചയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കരുനാഗപ്പള്ളിയിൽ ഒരാളെ പട്ടാപ്പകൽ കാറിൽ ചേസ് ചെയ്ത് വെട്ടിക്കൊന്ന സംഭവം. അതും പൊലീസ് സ്റ്റേഷനിൽ പോയി മടങ്ങുമ്പോൾ. പൊലീസിന്റെ സംരക്ഷണയിൽ ഗുണ്ടായിസം നടക്കുകയാണ്. കുറ്റകൃത്യങ്ങളെ നിയന്ത്രിക്കേണ്ട സർക്കാർ സംവിധാനം അവയെ ഇല്ലാതാക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.