
ന്യൂഡൽഹി; കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. 32 സ്ഥാനാർത്ഥികളെയാണ് നാളെ പ്രഖ്യാപിക്കുക. രണ്ടാ പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കും.
അതേസമയം 26 ദിവസത്തിനുള്ളിൽ കേരളത്തിലെ ഇടതു ദുർഭരണം അവസാനിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി വേണുഗോപാൽ പറഞ്ഞു. കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലേറുമെന്നും വേണുഗോപാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രചാരണത്തിന് വളരെ കുറച്ച് ദിവസമേ ലങിക്കുന്നുള്ളൂ എന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പ് കമ്മിഷൻ സാധാരണയിൽ നിന്ന് വ്യത്യസ്തമായാണ് തീരുമാനിച്ചത്. സി.പി.എം വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി, സുധാകരനുമായി സംസാരിച്ചിട്ടില്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. അമ്പലപ്പുഴ സീറ്റിൽ വൈകാതെ തന്നെ തീരുമാനമെടുക്കും. കണ്ണൂരിലെ സീറ്റിന്റെ കാര്യത്തിൽ അതൃപ്തി പ്രകടമാക്കിയ കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ കെ. സുധാകരനുമായി സംസാരിക്കുമെന്നും കെ.സി പറഞ്ഞു. മുസ്ലിം ലീഗുമായി സീറ്റിന്റെ കാര്യത്തിൽ തർക്കമില്ല. സീറ്റ് ധാരണയിൽ അവസാനവട്ട മിനുക്ക് പണിയാണ് നടക്കുന്നത്. എം.പിമാർ മത്സരിക്കുമോ എന്ന കാര്യത്തിലും വൈകാതെ ഉത്തരമുണ്ടാകുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |