
തിരുവനന്തപുരം: ലഭിച്ചുകൊണ്ടിരുന്ന ഇ.പി.എഫ് പെൻഷൻ വെട്ടിക്കുറക്കുകയും ഇതിനകം വാങ്ങിയ പെൻഷനിൽ നിന്ന് വലിയൊരുതുക തിരിച്ചടക്കണമെന്ന് അറിയിപ്പ് ലഭിക്കുകയും ചെയ്ത മനോവിഷമത്തിലായ വയോധികൻ ഹൃദയാഘാതം മൂലം മരിച്ചു. മിൽമയിൽ നിന്ന് വിരമിച്ച കാട്ടാക്കട മുക്കുവിളാകം സുറുമി മൻസിലിൽ എം.അസീസ് കണ്ണ് (73) ആണ് മരിച്ചത്. വർഷങ്ങളായി ഹയർഓപ്ഷൻ വിഭാഗത്തിൽ 5036 രൂപയാണ് പെൻഷൻ ലഭിച്ചിരുന്നത്. 2023ൽ പെൻഷനിൽ ഇ.പി.എഫ്.ഒ കുറവുവരുത്തി. ഹൈകോടതിയിൽ നിന്ന് പെൻഷൻ കുറയ്ക്കരുതെന്ന് ഉത്തരവു നേടി. 2026 ഫെബ്രുവരി മുതൽ പെൻഷൻ 1991 രൂപയായി കുറച്ചു. ഇതിനകം വാങ്ങിയ 464156 രൂപ തിരിച്ചടക്കണമെന്ന അറിയിപ്പും കിട്ടിയതാടെ അസീസ് കണ്ണ് മനോവിഷമത്തിലായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് ഹൃദയാഘാതംമൂലം മരണം സംഭവിച്ചത്. ഭാര്യ: ജുമൈലത്ത് ബീവി. മക്കൾ: ഷാഫി, ഷഹീർ, സുറുമി, സൂഫിയ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |