
തിരുവനന്തപുരം: ജൽ ജീവൻ പദ്ധതിയുടെ സംസ്ഥാന വിഹിതം ലഭ്യമാക്കുന്നതിനായി നബാർഡിൽ നിന്നും 4000 കോടി വായ്പയെടുക്കുന്നതിന് കേരള വാട്ടർ അതോറിട്ടിക്ക് മന്ത്രിസഭയുടെ അനുമതി. ജലജീവനായി സർക്കാർ ഗ്യാരണ്ടിയോടെ നബാർഡ് 9000 കോടിയുടെ വായ്പ അനുവദിച്ചു. ഇതിൽ 5000 കോടി ഇതുവരെ എടുത്തു. ബാക്കി തുക എടുക്കാനാണിത്. ജൽജീവനുമായി ബന്ധപ്പെട്ട് മുമ്പ് മന്ത്രിസഭായോഗം അംഗീകാരം നൽകിയ പദ്ധതികളിൽ കരാർ നടപടികളുമായി മുന്നോട്ടു പോകുന്നതിനുള്ള തുക കേന്ദ്രം ലഭ്യമാകാത്ത പക്ഷം സംസ്ഥാന ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും അനുമതി നൽകാനും മന്ത്രിസഭാ തീരുമാനിച്ചു.നിലവിൽ 10 പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയായി. 15337.09 ലക്ഷമാണിതിന് ചെലവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |