SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.01 AM IST

മെഡിട്രീന എം.ഡി ഡോ.പ്രതാപ്കുമാറും തൊടിയൂർ രാമചന്ദ്രനും ബി.ജെ.പിയിൽ

Increase Font Size Decrease Font Size Print Page
bjp

തിരുവനന്തപുരം: മെഡിട്രീന ഹോസ്പിറ്റൽ എം.ഡി ഡോ.പ്രതാപ് കുമാറും കെ.പി.സി.സി സെക്രട്ടറിയും കരുനാഗപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാനുമായ തൊടിയൂർ രാമചന്ദ്രനും ഉൾപ്പടെ അറുപതോളം പ്രമുഖർ ഇന്നലെ ബി.ജെ.പിയിൽ ചേർന്നു.

കേരളദേശം പാർട്ടി സംസ്ഥാന ചെയർമാൻ ജോർജ്ജ് ജോസഫ് വാതപ്പള്ളി, നടൻ കുണ്ടറ ജോണിയുടെ മകൻ ആസ്റ്റേജ് ജോണി, സി.പി.എം വിഴിഞ്ഞം ഏരിയകമ്മിറ്റി അംഗവും മുൻകൗൺസിലറുമായ എൻ.എ.റഷീദ്,​ എ.എ.പി തിരുവനന്തപുരം ജില്ലാപ്രസിഡന്റ് ഡോ.എ.ഒ.റോയി, ഡൽഹിയിലെ കേരള സർക്കാർ പബ്ളിക് റിലേഷൻസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ.വേണുഗോപാൽ എന്നിവരും പാർട്ടയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഇവർക്ക് അംഗത്വം നൽകി. കേരളദേശം പാർട്ടി സംസ്ഥാന ഭാരാവാഹികളും അഞ്ചുലക്ഷത്തോളം വരുന്ന അംഗങ്ങളും ബി.ജെ.പിയിൽ ലയിക്കുകയാണെന്ന് ജോർജ്ജ് ജോസഫ് വാതപ്പള്ളി പറഞ്ഞു.

TAGS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.