SignIn
Kerala Kaumudi Online
Tuesday, 17 March 2026 4.13 PM IST

ഉയർന്ന പി.എഫ് പെൻഷൻ: നടപടി വേഗത്തിലെന്ന് കേന്ദ്രം

Increase Font Size Decrease Font Size Print Page

ന്യൂഡൽഹി: ഉയർന്ന വേതനത്തിന്റെ അടിസ്ഥാനത്തിലുള്ള പെൻഷൻ സംബന്ധിച്ച സുപ്രീംകോടതി നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കി വരികയാണെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ. ലോക്‌സഭയിൽ എൻ.കെ.പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

സമയബന്ധിതമായി പെൻഷൻ ആനൂകൂല്യം നൽകാൻ ഓൺലൈൻ സംവിധാനം തയ്യാറാക്കി. ജോയിന്റ് ഓപ്ഷൻ, ജോയിന്റ് ഓപ്ഷൻ സാധൂകരിക്കൽ എന്നിവയ്‌ക്കായി 2025 മേയ് 31വരെ ലഭിച്ച 15.24 ലക്ഷം അപേക്ഷകളിൽ 99.2 ശതമാനം തീർപ്പാക്കി. യോഗ്യരായ അപേക്ഷകർക്ക് ഡിമാന്റ് ലെറ്റർ നൽകി. ഡിമാന്റ് തുക അടച്ച് ഫോറം 10-ഡി സമർപ്പിച്ച,​ വിരമിച്ച അപേക്ഷകർക്ക് പെൻഷൻ പേയ്മെന്റ് ഓർഡറും നൽകി. 58 വയസ്സ് തികഞ്ഞവർ ക്ലെയിം ഫോം സമർപ്പിച്ചാൽ ഉയർന്ന വേതന പെൻഷൻ ലഭിക്കാനുള്ള പേയ്മെന്റ് ഓർഡർ ലഭിക്കും.

TAGS: PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.