
ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ മുൻ മന്ത്രി ഡോ.എ. നീലലോഹിതദാസനെ വെറുതെവിട്ടതിനെതിരെ സുപ്രീംകോടതിയിൽ പുന:പരിശോധനാഹർജി. അതിക്രമത്തിനിരയായെന്ന് പരാതിയുള്ള മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥയാണ് ഹർജിക്കാരി. വെറുതെവിട്ട ഹൈക്കോടതി നടപടി ജനുവരി 27ന് സുപ്രീംകോടതി ശരിവച്ചിരുന്നു. ഈ നടപടി പുന:പരിശോധിക്കണമെന്നും, തന്റെ വാദം വിശദമായി കേൾക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു. നീലലോഹിതദാസൻ വനം വകുപ്പ് മന്ത്രിയായിരിക്കെ, 1999 ഫെബ്രുവരിയിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയെന്നും തിരിച്ചിറങ്ങുന്ന സമയത്ത് അതിക്രമം കാട്ടിയെന്നുമാണ് ആരോപണം. സംഭവം നടന്നയുടൻ ഉദ്യോഗസ്ഥ പരാതി നൽകിയിരുന്നില്ല. 2002 ഫെബ്രുവരിയിൽ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥ പരാതി നൽകിയതോടെയാണ് ഐ.എഫ്.എസ് ഉദ്യോഗസ്ഥയും രംഗത്തെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |