SignIn
Kerala Kaumudi Online
Tuesday, 17 March 2026 6.03 PM IST

എൽനിനോ പ്രതിഭാസം; ഇന്ത്യയിൽ മൺസൂൺ മഴ കുറയുമെന്ന് മുന്നറിയിപ്പ്

Increase Font Size Decrease Font Size Print Page
rain

ന്യൂഡൽഹി: ഇന്ത്യയിൽ ഇത്തവണ മൺസൂൺമഴയുടെ അളവ് സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന 'എൽ നിനോ' പ്രതിഭാസമാണ് ഇതിനുകാരണമെന്നാണ് വിലയിരുത്തൽ.

യുഎസ് ദേശീയ കാലാവസ്ഥാ ഏജൻസിയായ യുഎസ് നാഷണൽ ഓഷ്യാനിക് അറ്റ്മോസ്‌ഫറിക് (എൻ ഒ എ എ) ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടു. ജൂൺ ഓഗസ്റ്റ് മാസങ്ങളിൽ എൽനിനോ ശക്തിപ്രാപിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തൽഫലമായി ഇന്ത്യയിൽ ചൂടുയരുകയും മൺസൂൺ ദുർബലപ്പെടുകയും ചെയ്യാമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്. എൻ ഒ എ എയുടെ കാലാവസ്ഥാപ്രവചന കേന്ദ്രത്തിന്റെ (സിപിസി) നിരീക്ഷണത്തിൽ ജൂണിനും ഓഗസ്റ്റിനും ഇടയിൽ എൽനിനോ ഉണ്ടാകാനുള്ള സാദ്ധ്യത 62 ശതമാനമാണെന്നും തുടർന്നുള്ള മാസങ്ങളിൽ ഇത് 80 ശതമാനമായി ഉയരാമെന്നും മുന്നറിയിപ്പുണ്ട്.

ഭൂമദ്ധ്യരേഖയ്‌ക്ക് മദ്ധ്യ-കിഴക്ക് സമുദ്രോപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. രണ്ടുമുതൽ ഏഴുവർഷങ്ങളുടെ വ്യത്യാസത്തിൽ എൽ നിനോ ആവർത്തിക്കാൻ സാദ്ധ്യതയുണ്ട്. എൽനിനോ അനുഭവപ്പെടുന്ന കാലത്ത് ഇന്ത്യയിൽ മൺസൂൺ മഴ കുറയുന്ന സാഹചര്യം മുൻപും ഉണ്ടായിട്ടുണ്ട്. 1980 മുതൽ 14 തവണയാണ് എൽനിനോ സംഭവിച്ചിട്ടുള്ളത്. ഇതിൽ ഒമ്പത് തവണയും മൺസൂൺ മഴ സാധാരണയിലും കുറവാണ് ലഭിച്ചത്. പസഫിക് സമുദ്രത്തിലെ താപനിലാ വ്യത്യാസം മൺസൂൺകാറ്റുകളുടെ ശക്തി കുറയുന്നതിന് ഇടയാക്കും. അതേസമയം, 1997ൽ എൽനിനോ ഉണ്ടായിട്ടും ഇന്ത്യയിൽ മൺസൂൺകാലം സാധാരണമായിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, RAIN, WHEATHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.