SignIn
Kerala Kaumudi Online
Tuesday, 17 March 2026 8.08 PM IST

ടിവികെയുടെ പ്രസ്താവനയിൽ രജനികാന്തിന്റെ മറുപടി; വിജയ്ക്കുള്ള മുന്നറിയിപ്പോ? തമിഴ് രാഷ്ട്രീയത്തിൽ പുതിയ വിവാദം

Increase Font Size Decrease Font Size Print Page
rajinikanth

ചെന്നെെ: വിജയ്‌യുടെ തമിഴക വെട്രി കഴകവും (ടിവികെ) നേതാവ് ആദവ് അർജുന നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിച്ച് നടൻ രജനികാന്ത്. അർജുനയുടെ ആരോപണം രജനികാന്ത് നിഷേധിച്ചു. ഇതിന് കാലം മറുപടി നൽകുമെന്നും നടൻ വ്യക്തമാക്കി. ഡിഎംകെ കുടുംബത്തിൽ നിന്നുള്ള ഭീഷണി മൂലമാണ് രജനികാന്ത് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയതെന്നാണ് ആദവ് അർജുന പറഞ്ഞത്.

'എനിക്ക് എതിരെ ഉയർന്ന അപകീർത്തികരമായ പരമാർശങ്ങളെ അപലപിച്ച് എനിക്ക് വേണ്ടി ശബ്ദമുയർത്തിയ എല്ലാവർക്കും നന്ദി'- രജനികാന്ത് തന്റെ എക്സ് പേജിൽ കുറിച്ചു.

അതേസമയം,​ എൻഡിഎയിലേക്ക് വിജയ്‌യുടെ ടിവികെയെ എത്തിക്കാനുള്ള ശ്രമങ്ങൾ വീണ്ടും പാളി. 80 സീറ്റുകളും വിജയ്‌ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്താണ് ടിവികെയെ എൻഡിഎയിൽ എത്തിക്കാൻ ബിജെപി അനൗദ്യോഗികമായി ശ്രമിച്ചത്. എന്നാൽ വിജയ് തന്നെ മുഖ്യമന്ത്രിയാകണമെന്ന നിബന്ധന പ്രധാന ടിവികെ നേതാക്കൾ മുന്നോട്ടു വച്ചതോടെ ബിജെപി സാദ്ധ്യമല്ലെന്ന് അറിയിച്ചു. അതേസമയം,ടിവികെയുടെ ഒരു വിഭാഗം അനുകൂലിച്ചിരുന്നു. നിലവിൽ എൻഡിഎ നേതൃത്വം മുഖ്യമന്ത്രി സ്ഥാനാർത്ഥി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയാണെന്ന് പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചു.

മുഖ്യമന്ത്രിയാകാൻ എല്ലാം ഉപേക്ഷിച്ചാണ് വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. അതിനു താഴെയുള്ള ഒരു സ്ഥാനവും സ്വീകരിക്കില്ലെന്നും ടിവികെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചീഫ് കോർഡിനേറ്റർ കെ എ സെങ്കോട്ടയ്യൻ പറഞ്ഞു. അണ്ണാ ഡി.എം.കെയിൽ നിന്നും ടി.വി.കെയിൽ എത്തിയ നേതാവാണ് സെങ്കോട്ടയ്യൻ. സഖ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ അവസാനിപ്പിക്കാൻ ടി.വി.കെ പ്രചാരണ സെക്രട്ടറി സി.ടി.ആർ. നിർമൽകുമാറും ഇന്നലെ പ്രസ്താവന പുറത്തിറക്കി.

TAGS: RAJINIKANTH, TVK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.