SignIn
Kerala Kaumudi Online
Saturday, 25 April 2026 7.05 PM IST

30 വയസ് കഴിഞ്ഞാൽ കാത്തിരിക്കുന്നത് രാജയോഗം; ഈ ആറ് നാളുകാർക്ക് പിന്നീട് വിഷമിക്കേണ്ടി വരില്ല

Increase Font Size Decrease Font Size Print Page
astrology

എന്തൊക്കെ ചെയ്തിട്ടും ജീവിതം പച്ചപിടിക്കുന്നില്ലെന്ന് വിഷമിക്കുന്ന ധാരാളം ചെറുപ്പക്കാരുണ്ട്. ജനനനക്ഷത്രത്തിലെ ദോഷഫലങ്ങളാകാം ഇതിനുകാരണം. ചില നാളുകാർക്ക് പ്രത്യേക വയസിനുശേഷമായിരിക്കും രാജയോഗം ആരംഭിക്കുന്നത്. അത്തരത്തിൽ 30 വയസിനുശേഷം ജീവിതത്തിൽ ഉയർച്ചയുണ്ടാകുന്ന നക്ഷത്രങ്ങൾ ഇവയാണ്.

  • കാർത്തിക: അഗ്നിയാണ് കാർത്തിക നക്ഷത്രത്തിന്റെ ദേവത. ഏതുമേഖലയിലും ജ്വലിക്കുന്ന നക്ഷത്രക്കാർ എന്നാണ് ഈ നാളുകാരെ വിശേഷിപ്പിക്കുന്നത്. ഇവർ തേജ്വസികളും പ്രഭുതുല്യരും വിദ്യയും ധനവുമുള്ളവരുമായിരിക്കും. എതിർപ്പുകളെ അവഗണിച്ച് എന്ത് ത്യാഗം സഹിച്ചും ഇവർ ലക്ഷ്യത്തിലെത്തിച്ചേരും.
  • രേവതി: എല്ലാ ആശയങ്ങളെയും സ്വീകരിച്ച് പ്രവർത്തിപഥത്തിൽ കൊണ്ടുവരും. കഠിനമായ ഏത് പ്രശ്‌നവും പരിഹരിക്കാനുള്ള കഴിവുണ്ട്. കഠിന പരിശ്രമത്താൽ എല്ലാ മേഖലയിലും വിജയിക്കും.
  • അവിട്ടം: സ്വാഭാവികമായി നല്ല ആരോഗ്യമുള്ളവരും പണം സമ്പാദിക്കുന്നവരിൽ മിടുക്കരുമാണിവർ. രഹസ്യം സൂക്ഷിക്കുന്നതിൽ മികവ്. വളരെ വേഗം തീരുമാനമെടുക്കാൻ കഴിവുള്ളവർ. ഇക്കൂട്ടരുടെ സാമ്പത്തികരംഗം സ്ഥിരതയുള്ളതായിരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും.
  • ഉത്രാടം: യൗവനത്തിന്റെ രണ്ടാംഘട്ടം മുതലാണ് ഇക്കൂട്ടർക്ക് ജീവിതത്തിൽ പുരോഗതിയുണ്ടാകുന്നത്. 30 വയസിനുശേഷം ഇവരുടെ സമ്പാദ്യം വർദ്ധിക്കും.
  • മകം: ജീവിതത്തിന്റെ തുടക്കകാലം ക്ളേശകരമാണെങ്കിലും പിന്നീട് തൊട്ടതെല്ലാം പൊന്നാകും. കുടുംബത്തിന്റെ ഉയർച്ച ഇക്കൂട്ടരിലൂടെയായിരിക്കും. സമൂഹത്തിലെ ഉന്നതരുമായി സൗഹൃദമുണ്ടാകും.
  • തിരുവാതിര: ധനസമ്പാദനത്തിൽ അതീവ ശ്രദ്ധയുള്ളവരും അനേകം വിഷയങ്ങളിൽ പരിജ്ഞാനമുള്ളവരുമാണിവർ. വളരെ ബുദ്ധിയുള്ളവരാണിവർ. 32 വയസുമുതൽ 42 വയസുവരെ മികച്ച സമയമാണ്.
TAGS: ASTROLOGY, HOROSCOPE, ZODIC SIGNS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.