
കോട്ടയം: നടി വീണാനായർ ഏറ്റുമാനൂർ മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥിയായി മത്സരിക്കും. ട്വന്റി 20യുടെ ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആളുകളെയാണ് ഇത്തവണ ട്വന്റി 20 രംഗത്തിറക്കുന്നതെന്നും അതിൽ ആദ്യത്തെ സ്ഥാനാർത്ഥിയാണ് വീണാ നായരെന്നും സാബു ജേക്കബ് പറഞ്ഞു.
സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ ഒരു മാദ്ധ്യമം ആവശ്യമാണെന്നും അതിന് ഏറ്റവും നല്ല മാദ്ധ്യമമാണ് ട്വന്റി 20യെന്നും വീണാ നായർ പറഞ്ഞു.
'കിഴക്കമ്പലത്തെ ട്വന്റി 20യുടെ വികസനം നമ്മളെല്ലാം നേരിട്ട് കണ്ടതാണ്. കേരളത്തിന്റെ മറ്റ് പഞ്ചായത്തുകളിൽ ട്വന്റി 20 മാതൃക വരുന്നതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഏറ്റുമാനാൂർ മണ്ഡലത്തിലെ അയ്‌മനം ഗ്രാമപഞ്ചായത്തിൽ പരിപ്പ് എന്ന സ്ഥലത്താണ് എന്റെ നാട്. എന്റെ നാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാൻ ഒരവസരം ലഭച്ചതിൽ അതിലേറെ സന്തോഷമുണ്ട്' - വീണാ നായർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |