SignIn
Kerala Kaumudi Online
Tuesday, 17 March 2026 6.00 PM IST

ഇറാന്റെ  സുരക്ഷാ മേധാവി അലി  ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേൽ; ആക്രമണം പുലർച്ചെ

Increase Font Size Decrease Font Size Print Page
ali-larijani

ജറുസലേം: ഇറാന്റെ സുരക്ഷാ മേധാവി സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ. മിസെെൽ ആക്രമണത്തിൽ ലാരിജാനി കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്‌തെന്ന് ഇസ്രയേൽ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് പുലർച്ചെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ പ്രധാനമായും ലാരിജാനിയെ ആണെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഇറാൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിലിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന അലി ലാരിജാനി മുൻപ് രാജ്യത്തെ ആണവ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നു. ഇറാന്റെ സെെനിക നേതൃത്വത്തിലെ ഏറ്റവും നിർണായക വ്യക്തികളിൽ ഒരാളാണ് ലാരിജാനി. മരണം സ്ഥിരീകരിച്ചാൽ യുദ്ധത്തിന്റെ ആദ്യദിവസം കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് ശേഷം കൊല്ലപ്പെടുന്ന ഏറ്രവും മുതിർന്ന ഇറാൻ ഉദ്യോഗസ്ഥനായിരിക്കും അലി ലാരിജാനി

അതേസമയം, പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ,ഹോർമുസ് കടലിടുക്കിന്റെ സംരക്ഷണത്തിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്ത നാവിക സഖ്യത്തിലേക്കുള്ള ക്ഷണം നിരസിച്ച് ഫ്രാൻസും യു.കെയും അടക്കം രാജ്യങ്ങൾ. ഇറാനെ ചൊല്ലിയുള്ള വിശാലമായ യുദ്ധത്തിന്റെ ഭാഗമാകാൻ യു.കെയെ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി കിയർ സ്റ്റാമർ പറഞ്ഞു. എന്നാൽ,ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുള്ള പ്രായോഗിക പദ്ധതിക്കായി സഖ്യ രാജ്യങ്ങളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിൽ ബലപ്രയോഗം നടത്തി സംഘർഷം രൂക്ഷമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഫ്രാൻസിന്റെ നിലപാട്. ഇത് തങ്ങളുടെ യുദ്ധമല്ലെന്നും യുദ്ധം തുടങ്ങിയത് തങ്ങളല്ലെന്നും ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ്. ഹോർമുസിലേക്ക് യുദ്ധക്കപ്പൽ അയക്കില്ലെന്ന് ഓസ്ട്രേലിയയും വ്യക്തമാക്കി. ഇറാന്റെ ആക്രമണം തടഞ്ഞ് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ യു.കെ,ചൈന,ഫ്രാൻസ്,ജപ്പാൻ,ദക്ഷിണ കൊറിയ തുടങ്ങിയ സഖ്യ രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയയ്ക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്.

TAGS: NEWS 360, WORLD, WORLD NEWS, ALI LARIJANI, IRAN, ISRAEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.