SignIn
Kerala Kaumudi Online
Sunday, 26 April 2026 8.34 AM IST

എം കെ മുനീറിന് സീറ്റില്ല, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, കെ എം ഷാജി വേങ്ങരയിൽ; ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Increase Font Size Decrease Font Size Print Page
muslim-league

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. പാർട്ടി പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

പാർട്ടിയുടെ എല്ലാ ഘടകങ്ങളുമായി ചർച്ച നടത്തിയാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പുനലൂരിലും ചേലക്കരയിലും മുസ്ലീം ലീഗ് മത്സരിക്കുന്നുണ്ടെന്നും സ്ഥാനാർത്ഥികളെ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന മുതിർന്ന നേതാവ് എം കെ മുനീറിന് ഇത്തവണ സീറ്റില്ല.

സ്ഥാനാർത്ഥി പട്ടിക

  1. മ‌ഞ്ചേശ്വരം - എ കെ എം അഷ്റഫ്
  2. കൂത്തുപ്പറമ്പ് - ജയന്തി രാജൻ
  3. കൊടുവള്ളി - പി കെ ഫിറോസ്
  4. കോഴിക്കോട് സൗത്ത് - ഫെെസൽ ബാബു
  5. ഏറനാട് - പി കെ ബഷീർ
  6. മലപ്പുറം - പി കെ കുഞ്ഞാലിക്കുട്ടി
  7. പെരിന്തൽമണ്ണ -നജീബ് കാന്തപുരം
  8. കോട്ടയ്‌ക്കൽ - ആബിദ് ഹുസെെൻ തങ്ങൾ
  9. പേരാമ്പ്ര - ഫാത്തിമ തഹ്‌ലിയ
  10. തിരുവമ്പാടി - സി കെ കാസിം
  11. കുറ്റ്യാടി - പാറയ്ക്കൽ അബ്ദുള്ള
  12. മഞ്ചേരി - അഡ്വ. എം റഹ്മത്തുള്ള
  13. വേങ്ങര - കെ എം ഷാജി
  14. താനൂർ - പി കെ നവാസ്
  15. ഗുരുവായൂർ - സി എച്ച് റഷീദ്
  16. തിരൂരങ്ങാടി - പി എം എ സമീർ
  17. കൊണ്ടോട്ടി - അഷ്റഫലി
  18. വള്ളിക്കുന്ന് - ടി വി ഇബ്രാഹിം
  19. മങ്കട - മഞ്ഞളാംകുഴി അലി
  20. കാസർകോട് - കല്ലട്ര മായിൻ ഹാജി
  21. അഴീക്കോട് - കരീം ചേലേരി
  22. കളമശ്ശേരി - വി ഇ അബ്ദുൽ ഗഫൂർ
  23. മണ്ണാർക്കാട് - എൻ ഷംസുദ്ദീൻ
  24. തിരൂർ - കുറുക്കോളി മൊയ്ദീൻ
  25. കുന്ദമംഗലം - എം എ റസാക്ക്
TAGS: MUSILM LEAGUE, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.