തിരുവനന്തപുരം: ഇലക്ഷൻ ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനായി "ഓർഡർ" സോഫ്റ്റ് വെയർ പുറത്തിറക്കി. കേന്ദ്ര സർക്കാർ കാര്യാലയങ്ങൾ, സംസ്ഥാന സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബോർഡുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ, പി.എസ്.സി, എയ്ഡഡ് സ്‌കൂളുകൾ/കോളേജുകൾ, സർക്കാർ നിയന്ത്രിത സ്വാശ്രയ സ്ഥാപനങ്ങൾ, ദേശസാൽകൃത ബാങ്കുകൾ എന്നിവിടങ്ങളിലെ സ്ഥാപനമേധാവികൾ ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇതിൽ ചേർക്കണം. ഇതിന്റെ പട്ടിക അതതിടത്തെ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് 19ന് കൈമാറണം. തദ്ദേശ സ്ഥാപനസെക്രട്ടറി 20ന് ഇലക്ഷൻ കമ്മിഷനും കൈമാറണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |