SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.44 PM IST

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നവർ തീർച്ചയായും ശ്രദ്ധിക്കണം, ഇവ ഒഴിവാക്കുക

Increase Font Size Decrease Font Size Print Page
election

കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരകർക്കായി വേനൽക്കാല ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ജില്ലയിൽ കടുത്ത വേനൽ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന പ്രവർത്തകർക്കായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വേനൽക്കാല മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.


1. നിർജലീകരണം തടയാം
പ്രചാരണത്തിന് ഇറങ്ങുമ്പോൾ എപ്പോഴും കൈയിൽ ഒരു കുപ്പി കുടിവെള്ളം കരുതുക. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക.
അമിതമായ ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ, മദ്യം എന്നിവ ഒഴിവാക്കുക. ഇവ ശരീരത്തെ കൂടുതൽ നിർജ്ജലീകരണത്തിലേക്ക് നയിക്കും.
2. സമയക്രമവും വസ്ത്രധാരണവും
നേരിട്ടുള്ള വെയിൽ ഏൽക്കുന്ന രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സമയം വീടുകൾ കയറിയുള്ള പ്രചാരണം പരമാവധി ഒഴിവാക്കുക. ഈ സമയം യോഗങ്ങൾക്കോ ഇൻഡോർ പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കാം.
കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഇത് വായുസഞ്ചാരത്തിന് സഹായിക്കും. വെയിലത്തിറങ്ങുമ്പോൾ കുട, വീതിയുള്ള തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക.
3. ഭക്ഷണരീതി
എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. പഴകിയ ഭക്ഷണം ഒഴിവാക്കുക. വെള്ളരിക്ക, തണ്ണിമത്തൻ തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
4. പ്രഥമശുശ്രൂഷയും മുൻകരുതലും
അമിതമായ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ശരീരം ചുവന്നു തടിക്കൽ എന്നിവ കണ്ടാൽ ഉടൻ തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.
ഗ്രൂപ്പുകളായി പ്രചാരണം നടത്താൻ ശ്രദ്ധിക്കുക. ആർക്കെങ്കിലും ശാരീരിക അസ്വസ്ഥത ഉണ്ടായാൽ പരസ്പരം സഹായിക്കാൻ ഇത് ഉപകരിക്കും.

അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാം
ആംബുലൻസ് 108,
ഡിസാസ്റ്റർ മനേജ്മെന്റ് ഹെൽപ്പ്ലൈൻ 1077
ദിശ (ആരോഗ്യ വകുപ്പ്): 1056

TAGS: ELECTION, CAMPAIGN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.